കോട്ടോപ്പാടം:അരിയൂര്‍ ബാങ്ക് യാത്രയയപ്പ് സമ്മേളനവും ഓണ്‍ ലൈന്‍ പഠനത്തിനുള്ള ടിവി വിതരണവും സംഘടിപ്പിച്ചു. എന്‍. ഷംസുദ്ദീന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.കോട്ടോപ്പാടം ഗ്രാമ പഞ്ചാ യത്ത് പ്രസിഡന്റ് ഇല്യാസ് താളിയില്‍ അധ്യക്ഷനായി.വൈസ് പ്രസിഡന്റ് കെഎന്‍ സുശീല ഉപഹാര സമര്‍പ്പണം നടത്തി .സര്‍ക്കി ള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ പുരുഷോത്തമന്‍,വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ രാമചന്ദ്രന്‍,അസൈനാര്‍ മാസ്റ്റര്‍, ശേഖരന്‍,രാജ്,ചന്ദ്രശേഖരന്‍, എന്‍ ഹംസ,കല്ലടി അബൂബക്കര്‍, പാറശ്ശേരി ഹസ്സന്‍,സിജെ രമേശ്,ഗഫൂര്‍ കോല്‍ക്കളത്തില്‍,പ്രീത എന്നിവര്‍ സംസാരിച്ചു.പടുവില്‍ മൊയ്തീന്‍,മനോമോഹനന്‍,എംകെ മുഹമ്മദാലി,ബാങ്ക് ഭരണസമിതി അംഗങ്ങളായ ഉമ്മര്‍ മനച്ചിതൊടി, അബൂബക്കര്‍ മാസ്റ്റര്‍,കെ ബാവ,അസീസ്,മജീദ്,അനിത എന്നിവര്‍ സംബന്ധിച്ചു.സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന ടിപി കൃഷ്ണന്‍ മറുപടി പ്രസംഗം നടത്തി.ബാങ്ക് പ്രസിഡന്റ് ടിഎ സിദ്ദീഖ് സ്വാഗത വും സെക്രട്ടറി എന്‍പി കാര്‍ത്യായനി നന്ദിയും പറഞ്ഞു. ബാങ്ക് പരിധിയിലെ അഞ്ച് കേന്ദ്രങ്ങളില്‍ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെയാണ് ടിവി സ്ഥാപിക്കുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!