മണ്ണാര്‍ക്കാട്:സംസ്ഥാന പട്ടിക ജാതി വകുപ്പിന് കീഴിലുള്ള അം ബേദ്കര്‍ ഗ്രാമ പദ്ധതിയില്‍ ഉള്‍പ്പെട്ട തോരാപുരം കോളനിയില്‍ 50 ലക്ഷം രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതിയായതാ യി എന്‍ ഷംസുദ്ദീന്‍ എം എല്‍ എ അറിയിച്ചു. ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചുറ്റു മതില്‍, ഡ്രൈനേജ്, കിണര്‍ നവീകരണം, കുടി വെള്ളം, വാട്ടര്‍ ടാങ്ക്, എന്നിവ നിര്‍മിക്കും.50 ലക്ഷം രൂപയുടെ മറ്റൊ രു പദ്ധതി കൂടി സര്‍ക്കാറിന് സമര്‍പ്പിക്കാന്‍ തീരുമാനിച്ചതായും എംഎല്‍എ അറിയിച്ചു.ഇതില്‍ വീടുകളുടെ അറ്റകുറ്റപ്പണികള്‍, ടോയ്‌ലറ്റ് നിര്‍മ്മാണം, പുകയില്ലാത്ത അടുപ്പുകളുടെ നിര്‍മ്മാണം എന്നിവ ഉള്‍പ്പെടുത്തും.ഇത് സംബന്ധിച്ച് കോളനിയില്‍ ചേര്‍ന്ന യോഗത്തില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ എം കെ സുബൈദ, വൈ സ് ചെയര്‍മാന്‍ ടി ആര്‍ സെബാസ്റ്റ്യന്‍, കൗണ്‍സിലര്‍ ജയകുമാര്‍, ഇതിന്റെ ചുമതലയുള്ള നിര്‍മ്മിതി ഉദ്യോഗസ്ഥര്‍, എസ് സി പ്രൊമോട്ടര്‍, കോളനിയെ പ്രതിനിധീകരിച്ചു അജേഷ് തോരാപുരം, പി മുത്തു, അയ്യപ്പന്‍, സുബ്രഹ്മണ്യന്‍, സെല്‍വന്‍, ആര്‍ മണി, രാമന്‍കുട്ടി, ശിവന്‍, കണ്ണന്‍, സുധ തുടങ്ങിയവര്‍ സംബന്ധിച്ചു.