മണ്ണാര്‍ക്കാട്:വ്യാപാരികളെ ദ്രോഹിക്കുന്ന കെഎസ്ഇബിയുടെ നട പടികള്‍ ഉടന്‍ അവസാനിപ്പിക്കുക എന്ന മുദ്രാവാക്യവുമായി കെവി വിഇഎസ് മണ്ണാര്‍ക്കാട് യൂണിറ്റ് പ്രതിഷേധ ധര്‍ണ്ണ നടത്തി. മണ്ണാര്‍ ക്കാട് ബസ്റ്റാന്റ് പരിസരം,ഹോസ്പിറ്റല്‍ ജംഗ്ഷന്‍,കോടതിപ്പടി ജംഗ്ഷന്‍ എന്നിവടങ്ങളിലാണ് സമരം നടന്നത്.വ്യാപാരികള്‍ക്ക് കെഎസ്ഇബി ബില്ലിന്റ താരിഫ് കുറച്ച് നല്‍കുക,ഫിക്‌സഡ് ചാര്‍ജ് 2 വര്‍ഷത്തേക്ക് ഒഴിവാക്കുക,വൈദ്യുതി ബില്ലിലെ അപാകതകള്‍ ഉടന്‍ പരിഹരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ധര്‍ണ. മണ്ണാര്‍ക്കാട് യൂണിറ്റ് പ്രസിഡണ്ട് ബാസിത്ത് മുസ്‌ലിം ഉദ്ഘാടനം ചെയ്തു.ജനറല്‍ സെക്രട്ടറി രമേഷ് പൂര്‍ണ്ണിമ,ട്രഷറര്‍ പി.യു ജോണ്‍ സന്‍,ഷമീര്‍ യൂണിയന്‍, ഡേവിസണ്‍, കൃഷ്ണകുമാര്‍, മുഹമ്മദലി, അഭിലാഷ്, ഷമീര്‍ വികെഎച്ച് , റനീഷ്, കൃഷ്ണദാസ് തുടങ്ങിയവര്‍ സംസാരിച്ചു.