കരിമ്പ:ഇന്ധന വില വര്‍ദ്ധനാവ്,പ്രവാസി ദ്രോഹ നടപടികള്‍, വൈദ്യുതി ചാര്‍ജ്ജ് കൊള്ള എന്നിവയില്‍ ഈ കോവിഡ് കാലത്ത് കേന്ദ്ര, കേരള സര്‍ക്കാരുകള്‍ ജനങ്ങളോട് അനീതി കാണിക്കുക യാണെന്നാരോപിച്ച് മുസ്ലിം ലീഗ് പനയംപാടം ശാഖ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധം സമരം സംഘടിപ്പിച്ചു. പ്രതിഷേധ സമരം മുസ്ലിം ലീഗ് പാലക്കാട് ജില്ലാ പ്രവര്‍ത്തക സമിതി അംഗം യൂസഫ് പാലക്കല്‍ ഉദ്ഘാടനം ചെയ്തു. സുലൈമാന്‍ കുട്ടി സ്വാഗതം പറഞ്ഞു. പഞ്ചായത്ത് മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി സലാം ആറോണി, മണ്ഡലം എംഎസ്എഫ് ജനറല്‍ സെക്രട്ടറി അല്‍ത്താഫ് കരിമ്പ,അബ്ദുല്‍ ജലീല്‍,മുഹമ്മദ് ജാസില്‍,സുലൈമാന്‍,അനസ് കരീം,ഷമീര്‍, ആഷിഫ് എന്നിവര്‍ സംബന്ധിച്ചു.