മണ്ണാര്‍ക്കാട്:പെട്രോള്‍ ഡീസല്‍ വില വര്‍ദ്ധനവിനെതിരെ സിഐടി യു മണ്ണാര്‍ക്കാട് മുന്‍സിപ്പല്‍ കമ്മറ്റികോടതിപ്പടി പെട്രോള്‍ പമ്പിനു മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചു.ഡിവിഷന് സെക്രട്ടറി കെപി മസൂദ് ഉദ്ഘാടനം ചെയ്തു.സിഐടിയു മുന്‍സിപ്പല്‍ സെക്രട്ടറി കെപി ജയരാജ് അദ്ധ്യക്ഷത വഹിച്ചു.സിഐടിയു ജില്ലാ കമ്മറ്റി അംഗംപി ദാസന് ഡിവിഷന് കമ്മറ്റി അംഗങ്ങളായ ദാസപ്പന്,കെപി അഷ്റഫ് എന്നിവര്‍ പങ്കെടുത്തു.ഡിവിഷന് ജോയിന്‍ സെക്രട്ടറി ഹക്കീം മണ്ണാര്‍ക്കാട് സ്വാഗതവും ഡിവിഷന് കമ്മറ്റി അംഗംപ്രഭാകരന് നന്ദിയും പറഞ്ഞു