കാഞ്ഞിരപ്പുഴ:പെട്രോള്‍ ഡീസല്‍ വില അന്യായമായി വര്‍ദ്ധിപ്പി ക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നയത്തിനെതിരെ കാഞ്ഞി രപ്പുഴ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചിറക്കല്‍പ്പടിയില്‍ വണ്ടി തള്ളല്‍ സമരം നടത്തി. സേവാദള്‍ ജില്ലാ പ്രസിഡന്റ് ചെറൂട്ടി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് കെ എം ലിറാര്‍ അധ്യക്ഷനായി.യൂത്ത് കോണ്‍ ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ഹെറിന്റ്, കോണ്‍ഗ്രസ് മണ്ഡ ലം പ്രസിഡണ്ട് ജോയി ജോസഫ്, റഫീഖ്, അരുണ്‍, ഗിസാന്‍ മുഹ മ്മദ്, രഞ്ജിത്ത്, ഷാഫി, ഷബീര്‍, ബൈജു, രാജന്, മുഹമ്മദ് കബീര്‍, ജോസ്, റാണി, ബാലചന്ദ്രന്,സി.ടി മൊയ്തു എന്നിവര്‍ സംസാരിച്ചു