കോട്ടോപ്പാടം:എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ട് വിനി യോഗിച്ച് പ്രവൃത്തി പൂര്‍ത്തീകരിച്ച കോട്ടോപ്പാടം ഗ്രാമ പഞ്ചായ ത്തിലെ ആര്യമ്പാവ് വാര്‍ഡിലുള്ള വളവഞ്ചിറ-കുറ്റിക്കാട് കുളമ്പ് റോഡും,കൊടക്കാട് ആമയം കുന്ന് റോഡും എന്‍ ഷംസുദ്ദീന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.പഞ്ചായത്തംഗങ്ങളായ കുറ്റിക്കാട്ടില്‍ റജീന, കെ എന്‍ സുശീല, മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍ ഹംസ,അരിയൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ.ടി എസ് സിദ്ദീഖ്,കെജി ബാബു,പാറയില്‍ മുഹമ്മദാലി,ഫിര്‍ദവ് കുന്ന ത്ത്,മണ്ണില്‍ ബാബു,സലീം മാഷ്, സുബൈര്‍, റഫീഖ്, സമദ്, അലി, ഹംസ,മുനീര്‍ തുടങ്ങിയവര്‍ റോഡുദ്ഘാടന ചടങ്ങുകളില്‍ സംബന്ധിച്ചു.