മണ്ണാര്‍ക്കാട്:ഗാല്‍വാന്‍ താഴ്‌വരയില്‍ ചൈനീസ് ആക്രമണത്തില്‍ വീരമൃത്യുവരിച്ച ധീര ജവാന്‍ന്മാര്‍ക്ക് മണ്ണാര്‍ക്കാട് താലൂക്കില്‍ വിശ്വ ഹിന്ദു പരിഷത്തിന്റെ നേതൃത്വത്തില്‍ ആദരാഞ്ജലി കള ര്‍പ്പിച്ചു.തപസ്യ പാലക്കാട് ജില്ലാ കാര്യഅധ്യക്ഷന്‍ ഹരിഹരനുണ്ണി ഉദ്ഘാടനം ചെയ്തു.പൂര്‍വ്വസൈനിക് പരിഷത്ത് ജില്ലാ വൈസ് പ്രസി ഡന്റ് പരമേശ്വര്‍ അധ്യക്ഷത വഹിച്ചു.യോഗത്തില്‍ ചൈനീസ് ഉല്‍പന്നങ്ങളുടെ ബഹിഷ്‌ക്കരണ യുദ്ധം ആരംഭിക്കുകയും ചെയ്തു .ആക്രമണത്തില്‍ പ്രതിഷേധിച്ച് ചൈനയുടെ ദേശീയ പതാക കത്തിക്കുകയും ചെയ്തു.പ്രദീപ് പള്ളിക്കുറുപ്പ്,വാക്കട ചന്ദ്രന്‍ എന്നി വര്‍ നേതൃത്വം നല്‍കി.വിഎച്ച്പി മണ്ണാര്‍ക്കാട് താലൂക്ക് സെക്രട്ടറി സി പ്രശാന്ത് കുമാര്‍ സ്വഗതവും പ്രസിഡന്റ് കൃഷ്ണദാസ് എലമ്പു ലാശ്ശേരി നന്ദിയും പറഞ്ഞു.