മണ്ണാര്‍ക്കാട് :തെന്നാരി നവോദയ ക്ലബ്ബ് ജൂണ്‍ മാസത്തെ പച്ചപ്പിന്റെ ദിനങ്ങളാക്കി ആഘോഷിക്കുകയാണ്.ജൂണ്‍ 14ന് തുടങ്ങി 30 വരെ യാണ് ആഘോഷം.ഈ വര്‍ഷം നട്ടതൈകള്‍ ശരിയായ രീതിയില്‍ പരിപാലിച്ച് അടുത്ത പരിസ്ഥിതി ദിനാഘോഷത്തിന് ആ തൈ ക്കൊപ്പം സെല്‍ഫിയെടുക്കാമെന്ന് ക്ലബ്ബ് അംഗങ്ങള്‍ പ്രതിജ്ഞയു മെടുത്തിട്ടുണ്ട്.എന്വിയോണ്മെന്റല് പ്രൊട്ടക്ഷന്‍ കൗണ്‍സിലിംഗ് ഭാരവാഹിയായ ഡോ.രാജന് പുല്ലങ്ങാട്ടില് വൃക്ഷതൈനട്ട് ഉദ്ഘാ ടനം ചെയ്തു.പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതയെ കുറിച്ച് സെമിനാറും നടന്നു.മണ്ണാര്‍ക്കാട് മുന്‍ വില്ലേജ് ഓഫീസര്‍ അരവിന്ദാക്ഷന് മുഖ്യാതിഥിയായിരുന്നു.ആഗോള താപനം, കാലാ വസ്ഥാ വ്യതിയാനം,അമ്ലമഴ,ഓസോണ്‍ പാളികളിലെ വിള്ളല്‍, നിപ്പാ,കോവിഡ്-19 മുതലായ വൈറസ് വ്യാപനത്തെ കുറിച്ച് ചര്‍ച്ചയും നടന്നു.ക്ലബ് ഭാരവാഹികളായ രാധാകൃഷ്ണന് അമ്പലത്ത്, അനൂപ് പയുണ്ട അപ്പുകൂത്തംപള്ള, സതീഷ് പുളിയത്ത് എന്നിവര്‍ സംസാരിച്ചു.