അഗളി:ബെവ് ക്യു ആപ്പ് വഴി ശേഖരിച്ച് അട്ടപ്പാടിയിലേക്ക് വില്‍പ്പ നക്കായി അനധികൃതമായി കാറില്‍ കടത്തുകയായിരുന്ന അമ്പത് ലിറ്റര്‍ വിദേശ മദ്യം എക്‌സൈസും വനംവകുപ്പും ചേര്‍ ന്ന്്പിടി കൂടി.സംഭവത്തില്‍ മലപ്പുറം എടപ്പറ്റ പുല്ലാനിക്കാട് ബാദുഷ (24) നെതിരെ എക്‌സൈസ് കേസെടുത്തു.കഴിഞ്ഞ ദിവസമാണ് മദ്യക്ക ടത്ത് പിടികൂടിയത്.ബെവ് ക്യു ആപ്പ് വഴി പാലക്കാട്,മലപ്പുറം എന്നി വടങ്ങളിലുള്ള ബാറുകള്‍, ബീവറേജസ് ഔട്ട്‌ലെറ്റുകള്‍ എന്നിവ ടങ്ങളില്‍ നിന്നും പല ആളുകളെ ഉപയോഗിച്ച് വാങ്ങിയ വിലകുറ ഞ്ഞ മദ്യമാണ് മുക്കാലി,താവളം ഭാഗത്തേക്ക് വില്‍പ്പനയ്ക്കായി കടത്താന്‍ ശ്രമിച്ചത്.
ജനമൈത്രി എക്‌സൈസ്,അഗളി റേഞ്ച്,പാലക്കാട് ഫോറസ്റ്റ് ഫ്‌ള യിംഗ് സ്‌ക്വാഡ് എന്നിവര്‍ സംയുക്തമായി മുക്കാലി ഭാഗത്ത് നട ത്തിയ വാഹന പരിശോധനക്കിടെയാണ് മദ്യവുമായി യുവാവ് അറസ്റ്റിലായത്.കാര്‍ കസ്റ്റഡിയിലെടുത്തു.ജനമൈത്രി എക്‌സൈസ് സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സജീവ് പ്രിവന്റീവ് ഓഫീസര്‍ മാരായ കെ രാമചന്ദ്രന്‍,രമേഷ് കുമാര്‍,സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ രംഗന്‍,ഭോജന്‍,വുമണ്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍ ലിസ്സി,ഡ്രൈവര്‍ വി ജയപ്രകാശ്,ഫ്‌ളയിംഗ്‌സ്‌ക്വാഡ് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ അഭിലാഷ് എന്നിവര്‍ ചേര്‍ന്നാണ് മദ്യക്കടത്ത് പിടികൂടിയത്.