അലനല്ലൂര്‍: ലോക്ക് ഡൗണ്‍ കാലത്ത് പഠനോപകരണങ്ങള്‍ വാങ്ങാന്‍ സാമ്പത്തികമായി പ്രയാസമനുഭവിക്കുന്ന സഹപാഠികള്‍ക്ക് സ്‌നേ ഹത്തിന്റെ കൈത്താങ്ങുമായി എടത്തനാട്ടുകര ഗവണ്‍മെന്റ് ഓറിയന്റല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ സ്‌കൗട്ട്‌സ് ആന്റ് ഗൈ ഡ്‌സ് യൂണിറ്റ്.ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചപ്പോള്‍ പഠനോ പകരണങ്ങള്‍ക്ക് പ്രയാസം നേരിടുന്ന കൂട്ടുകാര്‍ക്ക് ആവശ്യമായ നോട്ട്ബുക്കുകള്‍, പേന , പെന്‍സില്‍ , ബാഗ്, സ്‌കെയില്‍ , ഇറേസര്‍ , കട്ടര്‍ തുടങ്ങിയ പഠന വസ്തുക്കള്‍ ശേഖരിച്ചു വിതരണം ചെയ്യുക യായിരുന്നു വിദ്യാര്‍ത്ഥികള്‍.പഠനോപകരണങ്ങളുടെ വിതരണോ ദ്ഘാടനം പി.ടി.എ പ്രസിഡണ്ട് ഒ.ഫിറോസ് നിര്‍വഹിച്ചു. സ്‌കൂള്‍ പ്രധാനാധ്യാപകന്‍ എന്‍. അബ്ദുന്നാസര്‍ ഏറ്റുവാങ്ങി.എസ്.എം.സി ചെയര്‍മാന്‍ കൃഷ്ണന്‍ കുട്ടി, പി.ടി.എ അംഗങ്ങളായ സുബൈര്‍ പാറോക്കോട്ട്, പി.അബ്ദുസ്സലാം, സബീന.കെ, റുബീന.സി, സ്‌കൗട്ട് മാസ്റ്റര്‍ ഒ.മുഹമ്മദ് അന്‍വര്‍, പി.ഹനീഫ, സി.ജി.വിപിന്‍, ബഷീര്‍ ചാലിയന്‍, എന്‍.അബ്ദുല്‍ നാസര്‍, പി.പി.അബ്ദുല്‍ ലത്തീഫ് എന്നിവര്‍ സംസാരിച്ചു.ട്രൂപ്പ് ലീഡര്‍ ശരത്.കെ, കമ്പനി ലീഡര്‍ കെ.ഷഹന, പട്രോള്‍ ലീഡര്‍മാരായ അക്ഷയ്.പി, അര്‍ഷ.സി എന്നിവര്‍ നേതൃത്വം നല്‍കി.