എടത്തനാട്ടുകര: പ്രദേശത്ത് വിവിധ പദ്ധതികളിലുൾപ്പെടുത്തി നവീകരിച്ച ഗ്രാമീണ റോഡുകൾ അഡ്വ.എൻ.ഷംസുദ്ദീൻ എം.എൽ എ നാടിന് സമർപ്പിച്ചു. എം.എൽ.എയുടെ ആസ്ഥി വികസന ഫണ്ടിൽ നിന്നും 20 ലക്ഷം രൂപ വിനിയോഗിച്ച് നവീകരിച്ച പൊൻ പാറ – താണിക്കുന്ന് റോഡ്,പ്രളയ ദുരിതാശ്വാസ ഫണ്ടിൻ നിന്നും 10 ലക്ഷം രൂപ ഉപയോഗിച്ച് നവീകരിച്ച എംഇഎസ് പടി – പാലക്കു ന്ന് റോഡ്, ബ്ലോക്ക് പഞ്ചായത്തിൻ്റെ 2019- 20 വാർഷിക പദ്ധതിയി ലുൾപ്പെടുത്തി അഞ്ച് ലക്ഷം രൂപ വിനിയോഗിച്ച് നവീകരിച്ച പിലാച്ചോല – പാണ്ടിക്കോഡ് റോഡ് എന്നീ റോഡുകളാണ് ഉദ്ഘാ ടനം ഉദ്ഘാടനം ചെയ്തത്. വിവിധയിടങ്ങളിൽ നടന്ന ചടങ്ങിൽ മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് റഫീഖ പാറോക്കോട്ട്, ഗ്രാമപഞ്ചായത്തംഗങ്ങളായ മഠത്തൊഴി റഹ്മത്ത്, മഠത്തൊടി ഷൈലജ, അയ്യപ്പൻ കുറുപടത്ത്, കെ.ടി ഹംസപ്പ, മഠത്തൊടി അബൂബക്കർ, മഠത്തൊടി അലി, പി.അഹമദ് സുബൈർ, എം.പി.എ ബക്കർ മാസ്റ്റർ, വാപ്പു തുവ്വശ്ശേരി, ബഷീർ പടുകുണ്ടിൽ, മാമച്ചൻ, പി.മൂസ, റസാക്ക് മംഗലത്ത്, റഷീദ് മാസ്റ്റർ ചതുരാല, വി.ടി അബ്ദു, നാസർ കാപ്പുങ്ങൽ തുടങ്ങിയവർ സംബന്ധിച്ചു. ലോക്ക് ഡൗൺ മൂലം ലളിതമായ രീതിയിലാണ് ഉദ്ഘാടന പരിപാടികൾ നടന്നത്.