ഷൊർണൂർ :മുഴുവൻ വിദ്യാർത്ഥികൾക്കും ഓൺലൈൻ പഠന സൗകര്യമൊരുക്കിയ ജില്ലയിലെ ആദ്യ നിയമസഭാ മണ്ഡലമാ യി മാറിയിരിക്കുകയാണ് ഷൊർണൂർ.  2 മുനിസിപ്പാലിറ്റികളും ആറു പഞ്ചായത്തുകളുമടങ്ങുന്ന മണ്ഡലത്തിലെ സമ്പൂർണ ഓൺ ലൈൻ പഠന സൗകര്യമേർപ്പെടുത്തിയതിന്റെ പ്രഖ്യാപനം ചെർപ്പു ളശേരി തെക്കുംമുറി ഇ എം എസ്സ് സ്മാരക വായനശാലയിൽ നട ന്ന പരിപാടിയിൽ പി.കെ.ശശി എംഎൽഎ നിർവഹിച്ചു. ജനകീയ മുന്നേറ്റത്തിലൂടെ കോവിഡ് കാലത്തും, വിദ്യാഭ്യാസ രംഗത്ത് ബദൽ മാർഗങ്ങൾ ഉയർത്തി, കേരളം ലോക ശ്രദ്ധയാകർഷിക്കുകയാണെ ന്ന് എംഎൽഎ പറഞ്ഞു.

പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ജൂൺ 8ന് ചേർന്ന തദ്ദേശസ്ഥാപനമേധാവികളുടെയും വിദ്യാഭ്യാസവകുപ്പുദ്യോ ഗസ്ഥരുടേയും യോഗത്തിലെ കണക്കു പ്രകാരം മണ്ഡലത്തിൽ 547 വിദ്യാർത്ഥികൾക്കാണ് ഓൺലൈൻ പഠനസൗകര്യമില്ലെന്ന് കണ്ടെ ത്തിയത്. ഇവർക്കായി പൊതിവിടങ്ങളിൽ പഠനകേന്ദ്രങ്ങൾ സ്ഥാ പിച്ച് ഓൺലൈൻ സൗകര്യമേർപ്പെടുത്താനാണ് തീരുമാനിച്ചത്. ഇതിനായി തുടർന്നുള്ള ദിവസങ്ങളിൽ തദ്ദേശസ്വയംഭരണ സ്ഥാപന ങ്ങളുടെ പിഇസി യോഗങ്ങൾ വിളിച്ചു ചേർത്തു. അന്തിമകണക്കുക ൾ പ്രകാരം 459 പേർക്കാണ് ഓൺലൈൻ സൗകര്യമില്ലാതിരുന്നത്. ഇവർക്കായി 79 പൊതുകേന്ദ്രങ്ങളിലൂടെ 221 ടെലിവിഷനുകളാണ് സ്ഥാപിച്ചത്. വ്യാപാരി വ്യവസായികളുടേയും യുവജന-വിദ്യാർത്ഥി-സന്നദ്ധ പ്രവർത്തകരുടേയും സർവീസ് സംഘടനകളുടേയും സഹകരണ സ്ഥാപനങ്ങളുടേയും സഹകരണത്തോടെയാണ് പുതിയ ടെലിവിഷനുകൾ സ്ഥാപിച്ചത്.

 ചെർപ്പുളശേരി തെക്കുംമുറി ഇ എം എസ്സ് സ്മാരക വായനശാലയിൽ നടന്ന സമ്പൂർണ പഠന പ്രഖ്യാപന യോഗത്തിൽ ചെർപ്പുളശേരി മുനിസിപ്പൽ ചെയർപേഴ്സൻ ശ്രീലജ വാഴക്കുന്നത്ത് അധ്യക്ഷത വഹി ച്ചു. ചടങ്ങിൽ വച്ച് ചെർപ്പുളശേരിയിലെ വിവിധ പoന കേന്ദ്രങ്ങൾ ക്കുള്ള ടെലിവിഷനുകൾ എംഎൽഎ വിതരണം ചെയ്തു. ബിപിഒ പ്രിയേഷ് മാസ്റ്റർ പദ്ധതി വിശദീകരിച്ചു. കൗൺസിലർമാരായ സഫ്ന പാറക്കൽ, ജയൻ, മനോജ്, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി ഹമീദ് എന്നിവർ ആശംസകൾ അർപ്പിച്ചു. വായന ശാലാ സെക്രട്ടറി വി. സന്തോഷ് സ്വാഗതവും കൗൺസിലർ കെ ടി പ്രമീള നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!