മണ്ണാര്‍ക്കാട്:സൈലന്റ് വാലി വനമേഖലയില്‍ വന്യജീവികളെ വേട്ടയാടിയ സംഘത്തിലെ രണ്ട് പേരെ കൂടി വനംവകുപ്പ് അറസ്റ്റ് ചെയ്തു.നാടന്‍ തോക്കും കണ്ടെടുത്തു.അലനല്ലൂര്‍ കാട്ടുകുളം സ്വദേ ശികളായ തച്ചംപറ്റ വീട്ടില്‍ ഉസ്മാന്‍ (33),കളത്തില്‍ വീട്ടില്‍ അബ്ദുല്‍ കബീര്‍ എന്നിവരാണ് അറസ്റ്റിലായത്.രണ്ട് വര്‍ഷം മുമ്പ് മണ്ണാര്‍ക്കാട് ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിധിയില്‍ തത്തേങ്ങേലം പരുത്തിമല വന ത്തില്‍ കരിങ്കുരങ്ങിനേയും മലയണ്ണാനേയും വേട്ടയാടിയ കേസി ലാണ് അറസ്റ്റ്.ഈ കേസില്‍ നേരത്തെ രണ്ട് പേരെ വനംവകുപ്പ് അറസ്റ്റ് ചെയ്തിരുന്നു.
സൈലന്റ് വാലി വനമേഖലയില്‍ നടന്ന വന്യജീവി വേട്ടയുമായി ബന്ധപ്പെട്ട് ഇതുവരെ 15 പേരെയാണ് വനംവകുപ്പ് അറസ്റ്റ് ചെയ്തിട്ടു ള്ളത്.ഇനി അഞ്ച് പേര്‍ കൂടി പിടിയിലാകാനുണ്ട്.ഇവര്‍ക്കായി അന്വേഷണം നടന്ന് വരുന്നതായി മണ്ണാര്‍ക്കാട് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ യു ആഷിഖ് അലി അറിയിച്ചു. യു ആഷിഖ് അലിയുടെ നിര്‍ദേശാനുസരണം ഡെപ്യുട്ടി റേഞ്ചര്‍ പിപി മുരളീധരന്‍,സീനിയര്‍ ഫോറസ്റ്റ് ഓഫീസര്‍ ആര്‍ സജീവ്,കെ രാജേഷ്,ബിഎഫ്ഒമാരായ പ്രസാദ്, ബികെ അരുണ്‍,സി ഉണ്ണികൃഷ്ണന്‍,ബി ഭാനുപ്രിയ, വി.രഞ്ജി നി,കെ അപര്‍ണ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂ ടിയത്.