പാലക്കാട്: ജില്ലയിൽ ഒന്നും മൂന്നും വയസ്സുള്ള ആൺകുട്ടികൾക്ക് ഉൾപ്പെടെ ഇന്ന്(ജൂൺ 17) ആറ് പേർക്ക് കോവിഡ് 19 സ്ഥിരീകരി ച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ ഒരാൾ കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.
റഷ്യ-1
പുതുശ്ശേരി പാമ്പംപള്ളം സ്വദേശി (39 പുരുഷൻ). ഇദ്ദേഹം കളമശ്ശേരി മെഡിക്കൽ കോളേജിലാണ് ചികിത്സയിലുള്ളത്.
യു എ ഇ-2
കൊപ്പം കീഴ്മുറി സ്വദേശി (23 സ്ത്രീ), ഇവരുടെ മൂന്ന് വയസ്സ് പ്രായമുള്ള മകൻ
റിയാദ് -3
ജൂൺ ആറിന് എത്തിയ കാഞ്ഞിരപ്പുഴ സ്വദേശികളായ മൂന്നുപേർ (ഒരു വയസ്സും ആറു വയസ്സും പ്രായമുള്ള ആൺകുട്ടികൾ, 25 വയസ്സുള്ള ഗർഭിണി).
കൂടാതെ ഇന്ന് ജില്ലയിൽ 24 പേർ രോഗ വിമുക്തരായിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചിട്ടുണ്ട്.
ഇതോടെ ജില്ലയിൽ നിലവിൽ ചികിത്സയിലുള്ള രോഗബാധിതർ 120 ആയി.ഇതിനു പുറമെ പാലക്കാട് ജില്ലക്കാരായ മൂന്നുപേർ മഞ്ചേരി മെഡിക്കൽ കോളേജിലും ഒരാൾ കണ്ണൂർ മെഡിക്കൽ കോളേജിലും ഇന്നത്തേത് ഉൾപ്പെടെ രണ്ടുപേർ എറണാകുളത്തും ഒരാൾ തിരുവനന്തപുരം മെഡിക്കൽ കോളേജിലും ചികിത്സയിൽ ഉണ്ട്.
ജില്ലയിൽ ഇന്ന് രോഗമുക്തരായത് 24 പേർ
ജില്ലയിൽ ഇന്ന്(ജൂൺ 17) 24 പേർ രോഗ മുക്തി നേടിയതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. മാങ്ങോട് മെഡിക്കൽ കോളേജിലും ജില്ലാ ആശുപത്രിയിലുമായി ചികിത്സയിൽ ഉണ്ടായിരുന്ന വെള്ളിനേഴി സ്വദേശി (18 പുരുഷൻ), ഒലവക്കോട് സ്വദേശി (50 പുരുഷൻ), ചാലിശ്ശേരി സ്വദേശി (55 പുരുഷൻ), തച്ചമ്പാറ സ്വദേശി (22 പുരുഷൻ), ട്രിച്ചി സ്വദേശി(30 പുരുഷൻ), കുമരനെല്ലൂർ (40 പുരുഷൻ), ചെർപ്പുളശ്ശേരി (38 പുരുഷൻ), വടക്കന്തറ (45 സ്ത്രീ), കൊല്ലങ്കോട് (61 സ്ത്രീ), തിരുവേഗപ്പുറ (55 പുരുഷൻ), ഞാങ്ങാട്ടിരി (26 സ്ത്രീ), ചളവറ (43 പുരുഷൻ), തിരുമിറ്റക്കോട് (50 സ്ത്രീ), ശ്രീകൃഷ്ണപുരം (27 സ്ത്രീ), വിളയൂർ (29 സ്ത്രീ), കടമ്പഴിപ്പുറം (26 സ്ത്രീ), തോട്ടക്കര (36 പുരുഷൻ), തൃക്കടീരി (56 പുരുഷൻ), തിരുവേഗപ്പുറ (38 പുരുഷൻ), നല്ലേപ്പുള്ളി (38 പുരുഷൻ), ചെർപ്പുളശ്ശേരി സ്വദേശി (44 പുരുഷൻ), മുണ്ടൂർ സ്വദേശി (42 പുരുഷൻ), ഷൊർണൂർ സ്വദേശി (24 പുരുഷൻ), മലമ്പുഴ സ്വദേശി (21 പുരുഷൻ) എന്നിവരാണ് രോഗമുക്തരായത്.ഇതോടെ ജില്ലയിൽ നിലവിൽ ചികിത്സയിലുള്ള വരുടെ എണ്ണം 120 ആയി.
കോവിഡ് 19: ജില്ലയില്‍ 120 പേര്‍ ചികിത്സയില്‍
കോവിഡ് 19 മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ 120 പേരാണ് ചികിത്സയിലുള്ളത്. കൂടാതെ, വിവിധ ആശുപത്രികളിലായി പേര്‍ 42 നിരീക്ഷണത്തിലുമുണ്ട്. ഇന്ന് (ജൂണ്‍ 17) ജില്ലയില്‍ 6 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇന്ന് 14 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
ഇതുവരെ 14102 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചതില്‍ 13564 പരിശോധനാ ഫലങ്ങളാണ് ലഭ്യമായത്. 295 പേർക്കാണ് ഇതുവരെ പരിശോധനാഫലം പോസിറ്റീവായത്. ഇന്ന് 364 പരിശോധനാ ഫലങ്ങളാണ് ലഭിച്ചത്. പുതുതായി 68 സാമ്പിളുകളും അയച്ചു. ഇനി 538 സാമ്പിളുകളുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്.
ഇതുവരെ 50331 പേരാണ് നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയത്. ഇതില്‍ ഇന്ന് മാത്രം 573 പേര്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി. നിലവില്‍ 8812 പേർ ജില്ലയില്‍ വീട്ടില്‍ നിരീക്ഷണത്തില്‍ തുടരുന്നു.
സെന്റിനെന്റല്‍ സര്‍വൈലന്‍സ് പ്രകാരം ഇതുവരെ 2578 സാമ്പിളുകളും ഓഗ്മെന്റഡ് സര്‍വൈലന്‍സ് പ്രകാരം ഇതുവരെ 195 സാമ്പിളുകളാണ് പരിശോധിച്ചത്.
ജില്ലയില്‍ നിലവിൽ 26 ഹോട്ട്‌സ്‌പോട്ട്/ കണ്ടെയ്‌ൻമെന്റ് സോണുകള്‍
കോവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തില്‍ ജില്ലയില്‍ നിലവിലുള്ളത് 26 ഹോട്ട്‌സ്‌പോട്ടുകള്‍. ഇന്ന് ( ജൂൺ 17 ) അക ത്തേത്തറ ഗ്രാമപഞ്ചായത്തിലെ 2, 3 വാർഡുകളെ ഹോട്ട്‌സ്‌പോട്ട്/ കണ്ടെയ്‌ൻമെന്റ് സോണുകളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
അലനല്ലൂർ ഗ്രാമപഞ്ചായത്തിലെ 1, 14, 20 വാർഡുകൾ, അമ്പലപ്പാറ ഗ്രാമ പഞ്ചായത്തിലെ 7, 20 വാർഡുകൾ, ആനക്കര പഞ്ചായത്ത് – 2,13 വാർഡുകൾ, ചെർപ്പുളശ്ശേരി 27 ആം വാർഡ്, എലപ്പുള്ളി പഞ്ചായ ത്ത് 7 ആം വാർഡ്, കൊപ്പം പഞ്ചായത്ത് 4, 6, 8 വാർഡ്, കുനിശ്ശേരി പഞ്ചായത്ത് 8,9 വാർഡുകൾ, ലക്കിടി – പേരൂർ പഞ്ചായത്ത് 9 ആം വാർഡ്, മണ്ണാർക്കാട് മുനിസിപ്പാലിറ്റി 10 ആം വാർഡ്, മുണ്ടൂർ പഞ്ചായത്ത് 4 ആം വാർഡ്, നെല്ലായ പഞ്ചായത്ത് 14 ആം വാർഡ്, പാലക്കാട് മുനിസിപ്പാലിറ്റി 6,8,13,35 വാർഡുകൾ, പട്ടിത്തറ പഞ്ചായത്ത് 9 ആം വാർഡ് , പെരുമാട്ടി പഞ്ചായത്ത് 1,6 വാർഡുകൾ, പിരായിരി പഞ്ചായത്ത് 11,12,14 വാർഡുകൾ, പൂക്കോട്ടു കാവ് പഞ്ചായത്ത് 7 ആം വാർഡ്, പുതുശ്ശേരി പഞ്ചായത്ത് 7 ആം വാർഡ്, തച്ചമ്പാറ പഞ്ചായത്ത് 5 ആം വാർഡ്, തരൂർ പഞ്ചായത്ത് 9 ആം വാർഡ്, തെങ്കര പഞ്ചായത്ത് 8 ആം വാർഡ്, തൃക്കേടരി പഞ്ചായത്ത് 4,5,10 വാർഡുകൾ, വടക്കഞ്ചേരി പഞ്ചായത്ത് 8 ആം വാർഡ്, വല്ലപ്പുഴ പഞ്ചായത്ത് 2 ആം വാർഡ്, വാണിയംകുളം 14 ആം വാർഡ്, വിളയൂർ 13 ആം വാർഡ്, ഷൊർണൂർ 20 ആം വാർഡുകൾ എന്നിവയാണ് ജില്ലയിലെ നിലവിലെ ഹോട്സ്പോട്ടുകൾ.