അഗളി:അട്ടപ്പാടിയില്‍ തുടര്‍ക്കഥയാകുന്ന ആദിവാസി ശിശു മരണത്തില്‍ പ്രതിഷേധിച്ച് ഐസിഡിഎസ് ഓഫീസിലേക്ക് നാളെ രാവിലെ 11 മണിക്ക് യൂത്ത് കോണ്‍ഗ്രസ്സ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തും. അഗളി യില്‍ നിന്നും മാര്‍ച്ച് ആരംഭിക്കും.കെ.പി.സി.സി ജനറല്‍ സെക്രട്ടറി സി.ചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.മാര്‍ച്ചില്‍ കോണ്‍ഗ്രസ്സിന്റെ ജില്ലാ, ബ്ലോക്ക്,മണ്ഡലം നേതാക്കള്‍ പങ്കെടുത്ത് സംസാരിക്കുമെന്ന് നിയോജക മണ്ഡലം പ്രസിഡന്റ് ഗിരീഷ് ഗുപ്ത അറിയിച്ചു.അട്ടപ്പാടി പുതൂര്‍ പഞ്ചായത്തിലെ മുള്ളിക്ക് സമീപമുള്ള കുപ്പന്‍ കോളനിയി ല്‍ അവസാനമായി മരണമടഞ്ഞ പിഞ്ചുകുഞ്ഞടക്കം ഈ വര്‍ഷ ത്തെ ആറാമത്തെ ശിശുമരണം ആണ് നടന്നിരിക്കുന്നത്.