മണ്ണാര്‍ക്കാട്:2019-20 എം എല്‍ എ യുടെ പ്രാദേശിക വികസന ഫണ്ടി ല്‍ ഉള്‍പ്പെടുത്തി പണി പൂര്‍ത്തീകരിച്ച മണ്ണാര്‍ക്കാട് നഗരസഭയിലെ അമ്പലവട്ട – ലക്ഷം വീട് മൂകാംബിക സ്‌കൂള്‍ റോഡ് എന്‍ ഷംസുദ്ദീ ന്‍ എംഎല്‍ എ നാടിന് സമര്‍പ്പിച്ചു. ചെയര്‍ പേഴ്‌സണ്‍ എംകെ സുബൈദ അധ്യക്ഷത വഹിച്ചു.വാര്‍ഡ് കൗണ്‍സിലര്‍ ടി ഹരിലാല്‍, കെ പി ജയരാജന്‍, കൃഷ്ണദാസ്, മണികണ്ഠന്‍, മുരളി, ചന്ദ്രന്‍, കൃഷ്ണന്‍ കുട്ടി തുടങ്ങിയവര്‍ സംബന്ധിച്ചു.2018-19 എം എല്‍ എ യുടെ പ്രാദേ ശിക വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി പണി പൂര്‍ത്തീകരിച്ച കോട്ടോപ്പാടം പഞ്ചായത്തിലെ പടുവില്‍ കുളമ്പ് – മാടഞ്ചീരി റോഡ് എന്‍ ഷംസുദ്ദീന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. എന്‍ ഹംസ, അഡ്വ. ടി എ സിദ്ദീഖ്, പടുവില്‍ മാനു, എന്‍ പി ഹമീദ്, അന്‍വര്‍, ഷുക്കൂര്‍, പടുവില്‍ ഉണ്ണി മമ്മു, ഹാരിസ്, അജീം, ഷമീര്‍, നിയാസ് തുടങ്ങിയ വര്‍ സംബന്ധിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!