പാലക്കാട്:കേരളത്തിലെ പത്ര-ദൃശ്യ ഡിജിറ്റല്‍ മാധ്യമ രംഗത്ത് പ്രവ ര്‍ത്തിക്കുന്നവര്‍ക്കും പത്ര ഏജന്റുമാര്‍ക്കും വിതരണക്കാര്‍ ക്കും മറ്റ് ക്ഷേമനിധിയില്‍ അംഗങ്ങളല്ലാത്ത തൊഴിലാളികള്‍ക്കും സംസ്ഥാന അസംഘടിതത്തൊഴിലാളി സാമൂഹ്യസുരക്ഷാ പദ്ധതി യില്‍ അംഗങ്ങളാവാം. പ്രസ്തുത അംഗങ്ങള്‍ക്ക് കേരള അസംഘടി ത തൊഴിലാളി സാമൂഹ്യസുരക്ഷാ ബോര്‍ഡ് മുഖാന്തരമുള്ള ആനു കൂല്യങ്ങള്‍ ലഭ്യമാകും.

സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ പദ്ധതി യില്‍ കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും അംഗത്വമുള്ളവര്‍ക്ക് 60 വയസ് പൂര്‍ത്തിയാകുന്ന മുറയ്ക്ക് അവരുടെ അംഗത്വകാലയളവി ന് ആനുപാതികമായി റിട്ടയര്‍മെന്റ് ആനുകൂല്യം അനുവദിക്കു ന്നതാണ്.

ഒരു വര്‍ഷം തുടര്‍ച്ചയായി അംശദായം അടച്ച വനിതാ അംഗത്തി ന് പ്രസവ ധനസഹായമായി 15,000 രൂപ വരെ ലഭിക്കും.

ഒരു വര്‍ഷം തുടര്‍ച്ചയായി അംശദായം അടച്ച അംഗങ്ങളുടെ പ്രായപൂര്‍ത്തിയായ പെണ്‍മക്കള്‍ക്കും പദ്ധതിയിലെ വനിതാ അംഗങ്ങള്‍ക്കും വിവാഹ ധനസഹായമായി 10,000 രൂപ ലഭിക്കും.

പദ്ധതിയില്‍ അംഗമായിരിക്കെ 60 വയസ് പൂര്‍ത്തിയാക്കി വിരമി ക്കുന്ന ആള്‍ക്ക് ഇന്ദിരാഗാന്ധി നാഷണല്‍ ഓള്‍ഡ് ഏജ് പെന്‍ഷ ന്‍ സ്‌കീം പ്രകാരം അതത് കാലങ്ങളില്‍ സര്‍ക്കാര്‍ നിശ്ചയിക്കുന്ന നിരക്കില്‍ പെന്‍ഷന്‍ ലഭിക്കും. പദ്ധതിയില്‍ കുറഞ്ഞത് 10 വര്‍ഷം അംശദായം അടച്ച് പെന്‍ഷന് അര്‍ഹതയുള്ള അംഗം മരണമടഞ്ഞാ ല്‍ അയാളുടെ കുടുംബത്തിന് കുടുംബ പെന്‍ഷനായി പ്രതി മാസം 300 രൂപ ലഭിക്കുന്നതാണ്. പദ്ധതിയില്‍ കുറഞ്ഞത് 5 വര്‍ഷം തുടര്‍ച്ചയായി അംശദായം അടയ്ക്കുകയും അപകടം മൂലം സ്ഥിര വും പൂര്‍ണവുമായ ശാരീരിക അവശത അനുഭവിക്കുന്ന അംഗ ത്തിന് അവശതാ പെന്‍ഷനായി പ്രതിമാസം 1200 രൂപ നല്‍കുന്ന താണ്. ഇതിനായി മെഡിക്കല്‍ ബോര്‍ഡ് നല്‍കുന്ന ഡിസെബിലി റ്റി സര്‍ട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം ഹാജരാക്കണം.

പദ്ധതിയംഗങ്ങളുടെ മക്കള്‍ക്ക് വിവിധ കോഴ്‌സുകള്‍ക്ക് 750 രൂപ മുതല്‍ 2500 രൂപ വരെ വിദ്യാഭ്യാസാനുകൂല്യമായി പ്രതിവര്‍ഷം നല്‍കിവരുന്നു. നിലവില്‍ അംഗങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കും സര്‍ക്കാര്‍ ആശുപത്രികളിലോ ബോര്‍ഡ് അംഗീകരിച്ചിട്ടു ള്ള ആശു പത്രികളിലോ ഇന്‍ പേഷ്യന്റ് ആയുള്ള ചികിത്സയ്ക്ക് അംഗ ത്വ കാലയളവിനുള്ളില്‍ പരമാവധി 10,000 രൂപ ചികിത്സാ ധനസ ഹായമായി നല്‍കുന്നുണ്ട്.

പദ്ധതിയംഗങ്ങള്‍ക്ക് മരണാനന്തര ആനുകൂല്യവും അപകട ആനു കൂല്യവും ലഭിക്കുന്നതിന് മുഴുവന്‍ പദ്ധതി അംഗങ്ങളെ യും സൗജ ന്യമായി പ്രധാന്‍മന്ത്രി ജീവന്‍ജ്യോതി ഭീമായോജന പദ്ധതിയില്‍ അംഗങ്ങളാക്കിയിട്ടുണ്ട്. പദ്ധതി അംഗം മരണടഞ്ഞാല്‍ മരണാ നന്തര ചെലവുകള്‍ക്കായി 1000 രൂപ നിധിയില്‍ നിന്നും ആശ്രി തന് ലഭിക്കുന്നതിനും വ്യവസ്ഥ ചെയ്തിട്ടുണ്ട്.

10 വര്‍ഷത്തില്‍ കൂടുതല്‍ അംശദായം അടച്ച അംഗങ്ങള്‍ക്ക് വിവാഹം, വീട് നിര്‍മ്മാണം, സ്വയം തൊഴില്‍ എന്നീ ആവശ്യങ്ങള്‍ ക്കായി 3 വര്‍ഷത്തില്‍ തിരിച്ചടയ്ക്കുന്ന വിധത്തില്‍ പലിശരഹിത വായ്പയും അനുവദിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ പാലക്കാട് ജില്ലയിലെ അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡില്‍ ലഭിക്കും. ഫോണ്‍: 0491 2505358.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!