അലനല്ലൂര്‍: ദിവസേനയുള്ള പെട്രോള്‍, ഡീസല്‍ വിലവര്‍ദ്ധനവില്‍ പ്രതിഷേധിച്ച് മുസ്ലിം യൂത്ത് ലീഗ് പെട്രോള്‍ പമ്പുകളില്‍ ഉപരോധ സമരം നടത്തി. യൂത്ത് ലീഗ് നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഹ്വാന പ്രകാരം അലനല്ലൂര്‍ മേഖലാ യൂത്ത് ലീഗ് കമ്മിറ്റി നടത്തി യ പെട്രോള്‍ പമ്പ് ഉപരോധം മുസ് ലിം ലീഗ് ജില്ലാ സെക്രട്ടറി റഷീദ് ആലായന്‍ ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് മണ്ഡലം സെക്രട്ടറി ബുഷൈര്‍ അരിയകുണ്ട് അധ്യക്ഷത വഹിച്ചു. കര്‍ഷക സംഘം ജില്ലാ ജനറല്‍ സെക്രട്ടറി കെ.ഹംസ മുഖ്യപ്രഭാഷണം നടത്തി. പ്രവാസി ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ തെക്കന്‍, എം.കെ ബക്കര്‍, ഹംസ ആക്കാടന്‍, പി.കെ അഷറഫ് എന്ന ഇണ്ണി, താഹിര്‍ അലനല്ലൂര്‍, ഖാദര്‍, അസ്ഹര്‍, യൂസഫ് ചോലയില്‍, സാബിത്ത് മാളിക്കുന്ന്, കെ.അന്‍വര്‍, കെ.അന്‍വര്‍ എന്നിവര്‍ സംബന്ധിച്ചു.
എടത്തനാട്ടുകര മേഖലാ യൂത്ത് ലീഗ് കമ്മിറ്റി വട്ടമണ്ണപ്പുറം പെട്രോള്‍ പമ്പില്‍ നടത്തിയ ഉപരോധ സമരം യൂത്ത് ലീഗ് ജില്ലാ ജോ.സെക്രട്ടറി നൗഷാദ് വെള്ളാപ്പാടം ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് മഠത്തൊടി അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. മുസ് ലിം ലീഗ് ജില്ലാ പ്രവര്‍ത്തക സമിതി അംഗം എം.പി.എ ബക്കര്‍ മാസ്റ്റര്‍, മേഖലാ പ്രസിഡന്റ് പി.ഷാനവാസ്, ടി.പി മന്‍സൂര്‍, ഉണ്ണീന്‍ വാപ്പു, നൗഷാദ് പുത്തന്‍ക്കോട്ടില്‍, അബ്ദു മാസ്റ്റര്‍ മറ്റത്തൂര്‍, നാണി പൂളക്കല്‍, പി.അന്‍വര്‍ സാദത്ത്, ഗഫൂര്‍ പാറോക്കോട്, മൂസ പുലയക്കളത്തില്‍, റഹീസ് എടത്തനാട്ടുകര, അഫ്‌സല്‍ കൊറ്റരായില്‍ എന്നിവര്‍ സംബന്ധിച്ചു.