മണ്ണാര്‍ക്കാട്: കൊറോണ കാലത്തെ തുടര്‍ച്ചയായ ഇന്ധന വില വര്‍ദ്ധനവിനെതിരെ മണ്ണാര്‍ക്കാട് നിയോജക മണ്ഡലത്തിലെ എല്ലാ പമ്പുകളും നിയോജക മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റി ഉപരോധിച്ചു. മണ്ണാര്‍ക്കാട് ടൗണിലെ ആശുപത്രിപ്പടി പെട്രോള്‍ പമ്പിനു മുന്നില്‍ നടന്ന ഉപരോധം യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് ഗഫൂര്‍ കോല്‍കള ത്തില്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈ. പ്രസിഡണ്ട് സൈനുദ്ദീന്‍ കൈതച്ചിറ അദ്ധ്യക്ഷനായി.നാസര്‍ പതാക്കര,റഷീദ് കോല്‍പ്പാ ടം,സാലി മണ്ണാര്‍ക്കാട്, മനാഫ് കോട്ടോപ്പാടം, അജ്മല്‍ റാഫി പച്ചീരി, നിഷാദ്, ആയത്തുള്ള അന്‍സാരി എന്നിവര്‍ സംസാരിച്ചു.