അലനല്ലൂര്‍:വെദ്യുതി ചാര്‍ജ്ജ് വര്‍ധനക്കെതിരെ കെഎസ്ഇബി അലനല്ലൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസിലേക്ക് കോണ്‍ഗ്രസ് അലനല്ലൂര്‍ പഞ്ചായത്ത്. കോണ്‍ഗ്രസ് കമ്മിറ്റി മാര്‍ച്ചും ധര്‍ണയും നടത്തി.ഡിസിസി സെക്രട്ടറി അഹമ്മദ് അഷറഫ് ഉദ്ഘാടനം ചെയ്തു.വേണുഗോപാല്‍ കെ.അധ്യക്ഷത വഹിച്ചു. നേതാക്കളായ, സുബൈര്‍ പാറോനോട്,അരുണ്‍കുമാര്‍ പാലക്കുറുശ്ശി, തങ്കച്ചന്‍, പുതാനി നസീര്‍ബാബു,വി.സി.രാമദാസ്,സമദ് പുളിക്കല്‍,ഉമര്‍ ഖത്താബ് മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.ചന്തപ്പടിയില്‍ നിന്നും ആരംഭിച്ച പ്രകടനത്തിന് ഷംസുദ്ദീന്‍ ടികെ,കാസിം ആലായന്‍, അബ്ദു കീടത്ത്, മോഹനന്‍,മണികണ്ഠ രാജീവ് പി,ഉസ്മാന്‍ സി എന്നിവര്‍ നേതൃത്വം നല്‍കി.