മണ്ണാര്‍ക്കാട്: കേന്ദ്ര സര്‍ക്കാര്‍ അന്യായമായി ഇന്ധന വിലവര്‍ധി പ്പിക്കുകയാണെന്ന് ആരോപിച്ച് കുറഞ്ഞ നിരക്കില്‍ പെട്രോള്‍ വില്‍പ്പന നടത്തി മണ്ണാര്‍ക്കാട് നഗരത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം.പെട്രോള്‍ അടിക്കാനെത്തിയവര്‍ക്ക് 50 രൂപ നിരക്കില്‍ പെട്രോള്‍ നല്‍കിയാണ് വിലക്കയറ്റത്തിനെതിരെ യൂത്ത് കോണ്‍ ഗ്രസ് മണ്ണാര്‍ക്കാട് മുനിസിപ്പല്‍ കമ്മിറ്റി പ്രതിഷേധിച്ചത്. ഡിസിസി ജനറല്‍ സെക്രട്ടറി പിആര്‍ സുരേഷ് ഉദ്ഘാടനം ചെയ്തു.യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി അരുണ്‍കുമാര്‍ പാലക്കുറുശ്ശി മുഖ്യപ്രഭാഷണം നടത്തി.മണ്ണാര്‍ക്കാട് മണ്ഡലം പ്രസിഡന്റ് അജേഷ് തോരപുരം അധ്യക്ഷനായി.പ്രവാസി കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സക്കീര്‍ തയ്യില്‍,നിയോജകമണ്ഡലം പ്രസിഡന്റ് കൊള മ്പന്‍ ജലീല്‍,മണികണ്ഠന്‍ പുളിയത്ത്, യൂത്ത് കോണ്‍ഗ്രസ് നിയോജ കമണ്ഡലം സെക്രട്ടറി ഷാനു നിഷാനു, ഭാരവാഹികളായ ഹനീഫ, രമേഷ് ഗുപ്ത അരയങ്ങോട്, മജോഷ് ഒടുവില്‍, അഖില്‍ തെന്നാരി, ജിഷ്ണു തെന്നാരി, ആദര്‍സ്, അശ്വന്‍ തെന്നാരി, വിജയപ്പന്‍, ഗുരുവാ യൂരപ്പന്‍,ശ്രീജിത്ത്,ജനാര്‍ദ്ദനന്‍, ദിലീപ് തുടങ്ങിയവര്‍ സംസാരിച്ചു.