മണ്ണാര്‍ക്കാട്:മണ്ണാര്‍ക്കാട് എം.ഇ.എസ് കല്ലടി കോളേജ് അറബിക് ആന്റ് ഇസ് ലാമിക് ഹിസ്റ്ററി ഡിപ്പാര്‍ട്‌മെന്റ് വെബിനാര്‍ സീരീസ് ആരംഭിച്ചു.അക്കാദമിക വിഷയങ്ങളോടൊപ്പം നൈപുണ്യ വിക സനം, പരിസ്ഥിതി സംരക്ഷണം, സാമൂഹ്യ ശാക്തീകരണം തുടങ്ങി വിദ്യാര്‍ത്ഥികളുടേയും പൊതു ജനങ്ങളുടെയും വൈജ്ഞാനികവും ക്രിയാത്മകവുമായ പുരോഗതിക്കായുള്ള വൈവിധ്യമാര്‍ന്ന തലങ്ങ ളിലൂടെയാണ് വെബിനാറുകള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.

ആദ്യത്തെ പരിപാടിയില്‍ ആസ്സാമിലെ ഗോഹാട്ടി യൂണിവേഴ്‌സിറ്റി പേര്‍ഷ്യന്‍ ഡിപ്പാര്‍ട്ട്‌മെന്റ് അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.എസ്. സൈഫുദ്ദീന്‍ കുഞ്ഞ് ‘മലായ് ഉപദ്വീപിലെ ഇസ്ലാമിക സമൂഹം’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി.തെക്കു കിഴക്കന്‍ ഏഷ്യയില്‍ സാംസ്‌കാരിക വൈവിധ്യങ്ങളാലും സവിശേഷമായ ചരിത്ര പശ്ചാ ത്തലത്താലും പ്രാധാന്യമര്‍ഹിക്കുന്ന പ്രദേശമാണ് മലായ്. സാംസ്‌ കാരിക സാമൂഹിക സാമ്പത്തിക മേഖലകളില്‍ പൗരാണിക കാലം മുതല്‍ പ്രശസ്തമായ മലായിലെ ജനവിഭാഗങ്ങളെയുംഅവരുടെ വൈവിധ്യമാര്‍ന്ന മത സാമൂഹിക ജീവിതത്തേയും സംബന്ധിച്ച് അദ്ദേഹം പ്രബന്ധം അവതരിപ്പിച്ചു.

കോളേജ് പ്രിന്‍സിപ്പല്‍ പ്രഫ.ടി.കെ ജലീല്‍ വെബിനാര്‍ ഉദ്ഘാടനം ചെയ്തു. ഡോ. വി.എ ഹസീന, ഡോ.ടി.സൈനുല്‍ ആബിദ് പ്രഫ.ഒ.എ മൊയ്തീന്‍ എന്നിവര്‍ സംസാരിച്ചു. വെബിനാര്‍ കൊ ഓര്‍ഡിനേറ്റര്‍ പ്രൊഫ.എ.എം ഷിഹാബ് നന്ദി രേഖപ്പെടുത്തി.സീരീസിലെ അടുത്ത പരിപാടിയില്‍ 22 ന് തിങ്കളാഴ്ച നൈജീരിയയിലെ യോബേ യൂണി വേഴ്‌സിറ്റി ഇസ്ലാമിക് സ്റ്റഡീസ് ഡീന്‍ ഡോ.ടി.വി. സഈദ് സംസാ രിക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!