കോട്ടോപ്പാടം: പുറ്റാനിക്കാട് സന്തോഷ് ലൈബ്രറി ആന്റ് റിക്രി യേഷന്‍ സെന്ററിനു കീഴില്‍ വനം വകുപ്പുമായി സഹകരിച്ച് രൂപീകരിച്ച വനസംരക്ഷണ സേനയുടെ നേതൃത്വത്തില്‍ മഴക്കാല പൂര്‍വശുചീകരണ വും പാതയോരവൃക്ഷ തൈ പരിപാലനവും നടത്തി.പടിഞ്ഞാറെ പുറ്റാനിക്കാട് വനമേഖലയോടു ചേര്‍ന്ന വേങ്ങ -കണ്ടമംഗലം റോഡിനിരുവശവും കാടുവെട്ടി വൃത്തിയാക്കി. വെള്ളം കെട്ടിനില്‍ക്കാനിടയുള്ള കുഴികള്‍ നികത്തി.കഴിഞ്ഞ വര്‍ഷം പാതയോരത്തു നട്ടുപിടിപ്പിച്ച മഹാഗണിമരങ്ങള്‍ സംരക്ഷി ക്കുന്നതിന് വേണ്ട പ്രവര്‍ത്തനങ്ങളും ചെയ്തു.വനസംരക്ഷണ സേന കണ്‍വീനര്‍ സി.മൊയ്തീന്‍ കുട്ടി, സേനാംഗങ്ങളായ ഷാഹിദ് കൊടു വാളി, കെ.കെ.റഷീദ്, റാഷിദ് ചേവത്തൂര്‍,മിന്‍ഷാദ്.സി.എം, ഹാരിസ്.കെ., ഷിഹാബ് .ഒ.കെ., ഹമീദ് കളത്തില്‍, ഹാരിസ്. എ.പി.എന്നിവര്‍ നേതൃത്വം നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!