അലനല്ലൂര്‍:കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി അലനല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് മാസ്‌കുകള്‍ വിതരണം ചെയ്തു.ഗ്രാമ പഞ്ചായത്ത്,നാട്ടുകല്‍ പോലീസ് സ്റ്റേഷന്‍,പ്രാഥമിക ആരോഗ്യ കേന്ദ്രം, അംഗന്‍വാടി ആശാവര്‍ക്കര്‍മാര്‍, തുടങ്ങി പഞ്ചാ യത്തിലെ ആളുകള്‍ക്ക് ആറായിരത്തോളം വരുന്ന മാസ്‌കുകള്‍ ആണ് വിതരണം ചെയ്തത് ബാങ്ക് പ്രസിഡണ്ട് കെ അബൂബക്കര്‍, സെക്രട്ടറി ശ്രീനിവാസന്‍, ബാങ്ക് ഡയറക്ടര്‍മാരായ അനു,സുരേഷ് കുമാര്‍,അബ്ദുല്‍കരീം,ശാലിനി,ടോമി തോമസ് എന്നിവര്‍ നേതൃത്വം നല്‍കി.