കുമരംപുത്തൂര്‍:ഉപയോഗ ശൂന്യമായി കിടന്ന പൊതുകിണര്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വൃത്തിയാക്കി.കുമരംപുത്തൂര്‍ പയ്യനെടം കോതരയിലെ പൊതു കിണറാണ് ശുചീകരിച്ചത്.കുമരംപുത്തൂര്‍ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് രാജന്‍ ആമ്പാടത്തിന്റെ നേതൃത്വ ത്തില്‍ നടന്ന ശുചീകരണ യജ്ഞത്തില്‍ നാസര്‍ കുളപ്പാടം, കണ്ണന്‍ മൈലാമ്പാടംബിജു മലയില്‍, സലിം എടേരം, നവാസ് അക്കിപ്പാടം സ്വഫ്വാന്‍, മുസ്തഫ ഫൈസല്‍ കൊന്നപ്പടി ,നിസാം മുദ്ധീന്‍, ആഷി ക്ക്, അസീര്‍, മുരളി, ബാലന്‍, അഹില എന്നിവര്‍ പങ്കെടുത്തു. നിര വധി കുടുംബങ്ങള്‍ ആശ്രയിക്കുന്ന പൊതുകിണറാണ് ഇത്.