കല്ലടിക്കോട്:കഞ്ചാവ് വില്‍പ്പനയെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് അന്വേഷിക്കാനെത്തിയ എക്‌സൈസ് സംഘത്തിന് നേരെ യുവാ ക്കളുടെ ആക്രമണം.ശനിയാഴ്ച രാത്രി എട്ടിന് കല്ലടിക്കോട്ടാണ് സംഭ വം.പാലക്കാട് എക്‌സൈസ് രഹസ്യാന്വേഷണ വിഭാഗവും സ്‌പെഷ്യ ല്‍ സ്‌ക്വാഡും കല്ലടിക്കോട് ടിബിയില്‍ വാഹന പരിശോധന നട ത്തുന്നതിനിടെയാണ് ആക്രമണമുണ്ടായത്.സംഭവത്തില്‍ കല്ലടി ക്കോട് പറക്കാട് സ്വദേശി ഷെഹീറിനെ (28) അറസ്റ്റ് ചെയ്തു.ഒന്നര കിലോകഞ്ചാവ് കണ്ടെടുത്തു.ഇതിനിടയില്‍ ഒപ്പമുണ്ടായിരുന്ന പരി യാനി വീട്ടില്‍ ശരത് എക്‌സൈസ് സംഘത്തെ ആക്രമിച്ച് കടന്ന് കളഞ്ഞതായി അധികൃതര്‍ പറഞ്ഞു.അല്‍പ്പസമയത്തിനകം സം ഘമായെത്തി ആക്രമിക്കുകയായിരുന്നു.ആക്രമണത്തില്‍ പ്രിവ ന്റീവ് ഓഫീസര്‍ സജിത്തിന് പരിക്കേറ്റു.എക്‌സൈസുകാര്‍ പ്രതി രോധിച്ചതോടെ സംഘം ഓടി രക്ഷപ്പെട്ടു.അറസ്റ്റ് ചെയ്ത ഷഹീര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും എക്‌സൈസ് സംഘം പിടികൂടി. ബൈ ക്കും കസ്റ്റഡിയിലെടുത്തു.ഷെഹീറിന് പുറമേ ശരത് കണ്ടാലയറി യാവുന്ന മറ്റൊരാള്‍ എന്നിവര്‍ക്കെതിരെ കേസെടുത്തു.ശരതും ഷെഹീറും മുമ്പും കഞ്ചാവ് കടത്തിയതിന് പിടിയിലായിട്ടുണ്ടെന്ന് ഇന്‍സ്‌പെക്ടര്‍ വി അനുപ് പറഞ്ഞു.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഷൗക്കത്ത് അലി,പ്രിവന്റീവ് ഓഫീസര്‍ സെന്തില്‍ കുമാര്‍ ,റിനോഷ്,സജിത്ത്,യൂനസ്,മിനു,ഡ്രൈവര്‍ സത്താര്‍ എന്നിവരട ങ്ങുന്ന സംഘമാണ് വാഹന പരിശോധന നടത്തിയത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!