കുമരംപുത്തൂര്‍: അക്കിപ്പാടം ഗ്രാമത്തിലെ അര്‍സാലി വീട്ടില്‍ ഉപയോഗ ശൂന്യമായതൊന്നും ഉപേക്ഷിക്കില്ല.കാരണം അമീന്‍ നിജില്‍ അതിന് സമ്മതിക്കില്ല.പാഴല്ല പാഴ് വസ്തുക്കളെന്നാണ് ഈ പത്തുവയസ്സുകാരന്റെ പക്ഷം.പാഴ് വസ്തുക്കളില്‍ കലാവിരുന്നൊ രുക്കിയാണ് അമീന്‍ ഇത് സാക്ഷ്യപ്പെടുത്തുന്നത്. വലിച്ചെറിയുന്ന വസ്തുക്കളില്‍ എന്തിലും കൗതുകം കണ്ടെത്തി തന്റെ കരവിരുത് കൊണ്ട് ആകര്‍ഷകങ്ങളായ കരകൗശല ഉത്പന്നങ്ങളാക്കി അത്ഭുത പ്പെടുത്തുകയാണ് അമീന്‍.
വര്‍ണക്കടലാസുകള്‍,കാര്‍ഡ് ബോര്‍ഡുകള്‍,കുപ്പികള്‍ എന്ന് വേണ്ട ഉപയോഗ ശൂന്യമായ വസ്തുക്കള്‍ ഉപയോഗിച്ച് മനോഹരങ്ങളായ കാഴ്ചവസ്തുക്കളാണ് ഈ മിടുക്കന്‍ നിര്‍മിക്കുന്നത് .പൂമ്പാറ്റയും, വീടും, മയിലും,മരവും,തോക്കുമെല്ലാം സ്വന്തം ഭാവനയില്‍ നിന്നാണ് അമീന്‍ തയ്യാറാക്കുന്നത്.
ലോക്ക് ഡൗണ്‍ കാലത്തെ ക്രിയാത്മകമായി ഉപയോഗിച്ചവരുടെ കൂട്ടത്തില്‍ നിജിലുമുണ്ട്.അക്കിപ്പാടം നൗഷാദ് അര്‍സാലിയുടെയും ജുമൈലയുടെും മൂന്ന് മക്കളില്‍ ഇളയവനായ അമീന്‍ നിജില്‍ മണ്ണാര്‍ക്കാട് കല്ലടി ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിയാണ്.വീട്ടുകാരുടേയും അയല്‍വാസികളുടേയുമെല്ലാം പിന്തുണ അമീനിന്റെ കരവിരുതിനുണ്ട്.