പാലക്കാട്: ജില്ലയിൽ ഇന്ന്(ജൂൺ 13) എട്ട് പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ മൂന്ന് പേർ കണ്ണൂർ, മലപ്പുറം, എറണാകുളം ജില്ലകളിലാണ് ചികിത്സയിലുള്ളത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.

ഉത്തർപ്രദേശ്-1
ആഗ്രയിൽ നിന്ന് ജൂൺ ആറിന് എത്തിയ അട്ടപ്പാടി കൽക്കണ്ടി സ്വദേശി(22 പുരുഷൻ).ഇദ്ദേഹം ഏഴു പേർ അടങ്ങുന്ന സംഘത്തോടൊപ്പം ആണ് എത്തിയിട്ടുള്ളത്.ഇതിൽ ഒരാൾക്ക് ജൂൺ 10 ന്‌ രോഗം സ്ഥിരീകരിച്ചിരുന്നു.

ദുബായ് -1
കൊപ്പം കീഴ്മുറി സ്വദേശി (22 പുരുഷൻ)

അബുദാബി-1
മെയ് 27 ന് എത്തിയ വാടാനാംകുറുശ്ശി സ്വദേശി (22 പുരുഷൻ)

തമിഴ്നാട്-1
നെല്ലൂരിൽ സന്ദർശനം നടത്തി എത്തിയ പട്ടാമ്പി ലിബർട്ടി സ്ട്രീറ്റ് സ്വദേശി (20 പുരുഷൻ)

ഖത്തർ-1
ജൂൺ 7 ന് എത്തിയ മേലെ പട്ടാമ്പി സ്വദേശി (30, പുരുഷൻ)

ഒമാൻ-1
ശ്രീകൃഷ്ണപുരം സ്വദേശി(23 പുരുഷൻ). ഇദ്ദേഹം കണ്ണൂർ മെഡിക്കൽ കോളേജിലാണ് ചികിത്സയിലുള്ളത്.

കുവൈത്ത്-1
പട്ടിത്തറ സ്വദേശി(50 പുരുഷൻ)
ഇദ്ദേഹം മഞ്ചേരി മെഡിക്കൽ കോളേജിലാണ് ചികിത്സയിലുള്ളത്.

ഡൽഹി-1
ഡൽഹിയിൽ സ്റ്റാഫ് നേഴ്സ് ആയിരുന്ന നൊച്ചുള്ളി എരമംഗലം സ്വദേശി(23 സ്ത്രീ). ഇവർ എറണാകുളത്താണ് ചികിത്സയിലുള്ളത് .

കൂടാതെ ജില്ലയിൽ ഇന്ന് ഒൻപത് പേർ രോഗമുക്തി നേടിയതായി ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചിട്ടുണ്ട്.

ഇതോടെ ജില്ലയിൽ നിലവിൽ ചികിത്സയിലുള്ള രോഗബാധിതർ 173 ആയി.ഇതിനു പുറമെ ജൂൺ ആറിന് രോഗം സ്ഥിരീകരിച്ച പട്ടാമ്പി, മുളയങ്കാവ് സ്വദേശികൾ മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഉണ്ട്.

കോവിഡ് 19: ജില്ലയില്‍ 173 പേര്‍ ചികിത്സയില്‍

കോവിഡ് 19 മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ 173 പേരാണ് ചികിത്സയിലുള്ളത്. കൂടാതെ, വിവിധ ആശുപത്രികളിലായി 32 പേര്‍ നിരീക്ഷണത്തിലുമുണ്ട്. ഇന്ന് (ജൂണ്‍ 13) ജില്ലയില്‍ 8 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇന്ന് 2 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

ഇതുവരെ 13188 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചതില്‍ 12175 പരിശോധനാ ഫലങ്ങളാണ് ലഭ്യമായത്. 271 പേർക്കാണ് ഇതുവരെ പരിശോധനാഫലം പോസിറ്റീവായത്. ഇന്ന് 769 പരിശോധനാ ഫലങ്ങളാണ് ലഭിച്ചത്. പുതുതായി 253 സാമ്പിളുകളും അയച്ചു. ഇനി 1013 സാമ്പിളുകളുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്.

ഇതുവരെ 47767 പേരാണ് നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയത്. ഇതില്‍ ഇന്ന് മാത്രം 688 പേര്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി. നിലവില്‍ 8489 പേർ ജില്ലയില്‍ വീട്ടില്‍ നിരീക്ഷണത്തില്‍ തുടരുന്നു.

സെന്റിനെന്റല്‍ സര്‍വൈലന്‍സ് പ്രകാരം ഇതുവരെ 2273 സാമ്പിളുകളും ഓഗ്മെന്റഡ് സര്‍വൈലന്‍സ് പ്രകാരം ഇതുവരെ 195 സാമ്പിളുകളാണ് പരിശോധിച്ചത്.

ജില്ലയിൽ ഇന്ന്‌ രോഗമുക്തരായത് ഒൻപത് പേർ
നിലവിൽ 173 പേർ ചികിത്സയിൽ

ജില്ലയിൽ കോവിഡ് 19 ബാധിച്ച് ചികിത്സയിൽ ഉണ്ടായിരുന്ന ഒൻപത് പേർ ഇന്ന്(ജൂൺ 13) രോഗമുക്തരായി.
കാവശ്ശേരി സ്വദേശി (27 പുരുഷൻ), നാഗലശ്ശേരി സ്വദേശി (32 പുരുഷൻ), ചുനങ്ങാട് സ്വദേശി (56 പുരുഷൻ), മുണ്ടൂർ സ്വദേശി (47 പുരുഷൻ), ശ്രീകൃഷ്ണപുരം സ്വദേശി (23 പുരുഷൻ), കോട്ടായി സ്വദേശി (23 പുരുഷൻ), മണ്ണൂർ സ്വദേശി (50 പുരുഷൻ), കന്നിമാരി സ്വദേശി (38 പുരുഷൻ), കുത്തന്നൂർ സ്വദേശി (51 സ്ത്രീ) എന്നിവരാണ് രോഗ മുക്തരായത്.നിലവിൽ 173 പേർ ജില്ലയിൽ ചികിത്സയിൽ ഉള്ളതായി ആരോഗ്യവകുപ്പ് അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!