മണ്ണാര്‍ക്കാട്:വെള്ളപ്പൊക്ക സാധ്യത മുന്‍കൂട്ടി അറിയാന്‍ സിഗ്നല്‍ തരുന്ന എന്തെങ്കിലും സംവിധാനത്തെ കുറിച്ച്-ഡോ.കമ്മാപ്പ, കല്ലടി ക്കോട്ടെ പുഞ്ചിരി ക്രിയേഷന്‍സ് വാട്‌സ്ആപ് ഗ്രൂപ്പിലൂടെ അന്വേ ഷിക്കുന്നത്.ഉടനെ തന്നെ പരിഹാരവുമായി മോഹനന്‍ എത്തി. കരിമ്പ-ഇടക്കുര്‍ശി അജിത് എഞ്ചിനീയറിങ് ഉടമയാണ് എം.എസ് മോഹന്‍കുമാര്‍.ഇടഞ്ഞ ആനയെ നിയന്ത്രിക്കുന്നതുള്‍പ്പടെ നിര വധി ഉപകരണങ്ങള്‍ വികസിപ്പിച്ച ഇദ്ദേഹം മുമ്പും ശ്രദ്ധേയനായി ട്ടുണ്ട്.പുഴയില്‍ നിന്നും കരയിലേക്ക് എത്ര ഉയരത്തില്‍ വെള്ളം കയറുമ്പോഴാണ് അലാറം അടിക്കേണ്ടതെങ്കില്‍ അതിനനുസരിച്ച് ഫ്‌ലോട്ടിങ് യൂണിറ്റ് സ്ഥാപിക്കാം.ഫ്‌ലോട്ടിങ് യൂണിറ്റില്‍ നിന്നും അലാറം സ്വിച്ചിലേക്ക്- കണക്ഷന്‍ കൊടുത്തിരിക്കും.വെള്ളം ഉയരുന്നതിന് അനുസരിച്ച് യൂണിറ്റ് മൂന്ന്തവണ ശബ്ദം പുറപ്പെടുവി ക്കും.പ്രളയ സാധ്യത ഉള്ളിടത്തെല്ലാം ഇത് സ്ഥാപിക്കാനായാല്‍ നല്ലതായിരിക്കുമെന്ന് ഡോ.കമ്മാപ്പ അഭിപ്രായപ്പെട്ടു.
വെള്ളപ്പൊക്കമുണ്ടായാല്‍ സിഗ്നല്‍ തരുന്ന ഈ സാങ്കേതിക സംവി ധാനത്തിലൂടെ ജാഗ്രത കൈക്കൊള്ളാന്‍ സാവകാശം കിട്ടുന്നു എന്നതാണ് ഇതിന്റെ ഗുണം.പുഴകളില്‍ പ്രളയ സാധ്യത വര്‍ധിച്ച സാഹചര്യത്തില്‍ തയ്യാറെടുപ്പുകള്‍ നടത്തി ദുരന്താഘാതത്തെ ലഘൂകരിക്കാനും ഇതുവഴി സാധിക്കും. കേരളത്തില്‍ ഉണ്ടാകുന്ന പ്രകൃതിദുരന്തങ്ങളില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ വരുത്തു ന്ന ഒന്നാണ് വെള്ളപ്പൊക്കം.വെള്ളപ്പൊക്കമുണ്ടായാല്‍ പരമാവധി മുന്‍കരുതലെടുത്ത് അവയുടെ നാശ നഷ്ടങ്ങള്‍ നമുക്ക് നിയന്ത്രിക്കാ ന്‍ സഹായകമായ ഫ്‌ളഡ് സിഗ്നല്‍ യൂണിറ്റ് വികസിപ്പിച്ചെടുത്തെ ങ്കിലും, ഇത്തരം ഉപകരണങ്ങള്‍ വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മിച്ച് ജനങ്ങളിലെത്തിക്കാന്‍ കണ്ടുപിടുത്തങ്ങള്‍ക്ക് നല്ല പ്രയത്‌നവും സാമ്പത്തിക ചെലവും വേണ്ടിവരുന്നുണ്ടെന്നും സര്‍ക്കാര്‍ സഹായം ആവശ്യമാണെന്നും മോഹന്‍കുമാര്‍ പറഞ്ഞു.പരീക്ഷണാടി സ്ഥാന ത്തിലാണ് ഇപ്പോള്‍ ഫ്‌ളഡ് സിഗ്നല്‍ യൂണിറ്റ് നിര്‍മ്മിച്ചിട്ടുള്ളത്. വിപു ലമായി നിര്‍മിക്കാനുദ്ദേശിക്കുന്ന ഉപകരണത്തിന്റെ ആദ്യ ഓര്‍ഡര്‍ ഡോ.കമ്മാപ്പ തന്നെ നല്‍കുകയും ചെയ്തു.