അലനല്ലൂര്‍:കോവിഡ് കാലത്ത് കെഎസ്ഇബി പകല്‍ കൊള്ള നട ത്തുകയാണെന്നാരോപിച്ച് യൂത്ത് കോണ്‍ഗ്രസ് അലനല്ലൂര്‍ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ കെഎസ്ഇബി ഓഫീസിന് മുന്നില്‍ ഉപവാസ സമരം നടത്തി.ഡിസിസി സെക്രട്ടറി പി. ആര് സുരേഷ് ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് നസീഫ് പാലക്കാഴി അധ്യ ക്ഷത വഹിച്ചു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് വേണു മാഷ് ,എടത്തനാട്ടുകര മണ്ഡലം പ്രസിഡന്റ് അഹമ്മദ് സുബൈര്‍ തുട ങ്ങിയവര്‍ പങ്കെടുത്തു. സമാപന യോഗം നാരങ്ങ നീര് നല്കി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ജസീര്‍ മുണ്ടറോട്ട് ഉത്ഘാടനം ചെയ്തു.. ജില്ലാ ജനറല്‍ സെക്രട്ടറി അരുണ്‍കുമാര്‍ പാലക്കുറുശ്ശി, നൗഫല്‍ തങ്ങള്‍ തുടങ്ങിയവര്‍ സംസാരിച്ചു.