കുമരംപുത്തൂര്‍:വൈദ്യുതി ചാര്‍ജ്ജ് വര്‍ധനവിനെതിരെ ജില്ലയിലെ കെഎസ്ഇബി ഓഫീസുകള്‍ക്ക് മുന്നില്‍ യൂത്ത് ലീഗ് വിളക്ക് സമരം സംഘടിപ്പിച്ചു.കുമരംപുത്തൂരില്‍ നടന്ന സമരം ജില്ലാ പ്രസിഡന്റ് ഗഫൂര്‍ കോല്‍ക്കളത്തില്‍ ഉദ്ഘാടനം ചെയ്തു.ഷരീഫ് പച്ചീരി അദ്ധ്യ ക്ഷത വഹിച്ചു. മുസ് ലിം ലീഗ് ജില്ലാ വൈപ്രസിഡണ്ട് പൊന്‍പാറ കോയക്കുട്ടി, പി.മുഹമ്മദലി അന്‍സാരി, അസീസ് പച്ചീരി, നൗഷാദ് വെള്ളപ്പാടം, ഷറഫു ചങ്ങലീരി, ജിഷാര്‍ നെച്ചുള്ളി, എ.കെ കുഞ്ഞ യമു, ജംഷീര്‍ വാളിയാടി, ഷൗക്കത്ത് പറ്റാനിക്കാട് എന്നിവര്‍ സംസാരിച്ചു.
ലോക്ക് ഡൗണ്‍ ആരംഭിച്ചതിന് ശേഷം ലഭിച്ച വെദ്യുതി ബില്ലില്‍ ചാര്‍ജ് വര്‍ദ്ധനവ് സംബന്ധിച്ച് ഗുണഭോക്താക്കള്‍ പരാതി പെട്ട പ്പോള്‍ റീഡിങ് സംവിധാനത്തിലെ ഏറ്റക്കുറവുകള്‍ ആണെ ന്നായിരുന്നു ഇലക്ട്രിസിറ്റി അധികൃതരുടെ വിശദീകരണം. എന്നാല്‍ ലോക്ക് ഡൗണ്‍ കാലത്ത് രണ്ടാമതും ബില്‍ ലഭിച്ചപ്പോള്‍ മുന്‍ ബില്ലിനെക്കാള്‍ കൂടുതല്‍ വര്‍ധനയാണുണ്ടായിരിക്കുന്നത്. തൊഴിലും മറ്റു വരുമാന മാര്‍ഗങ്ങളും നിലച്ച് കഷ്ടത നേരിട്ടു കൊണ്ടിരിക്കുമ്പോള്‍ വൈദ്യുതി വര്‍ധന ജനത്തെ വലക്കുകയാ ണെന്ന് യൂത്ത് ലീഗ് ആരോപിച്ചു.ഇക്കാര്യത്തില്‍ സര്‍ക്കാരും വൈദ്യുതി ബോര്‍ഡും ഇടപെട്ട് പരിഹാരം കാണണമെന്നാവശ്യ പ്പെട്ടായിരുന്നു സമരം നടത്തിയത്. അശാസ്ത്രീയമായ റീഡി ങ്ങിന്റെ പേരില്‍ വന്നിട്ടുള്ള വെദ്യുതി ചാര്‍ജ് കുറച്ചു നല്‍കണ മെന്നും ഇക്കാര്യത്തില്‍ അടിയന്തര നടപടി ഉണ്ടാവാത്ത പക്ഷം പ്രക്ഷോഭം ശക്തമാക്കുമെന്നും യൂത്ത് ലീഗ് മുന്നറിയിപ്പ് നല്‍കി.