മണ്ണാര്‍ക്കാട്: ലോക്ക് ഡൗണ്‍ ഇളവുകളുടെ പശ്ചാത്തലത്തില്‍ തിര ക്കേറിയ ദേശീയപാതയില്‍ അപകടങ്ങളും വര്‍ധിക്കുന്നു. ഇന്ന് വട്ടമ്പലം ഇറക്കത്തില്‍ ടാങ്കര്‍ലോറിയും സ്‌കൂട്ടറും കൂട്ടിയടിച്ചാണ് അപകടമുണ്ടായത്. സ്‌കൂട്ടര്‍ തീപിടിച്ച് നശിക്കുകയും ചെയ്തു. ദുരന്ത ത്തില്‍ കരിമ്പുഴ സ്വദേശിനി മരിച്ചു. ഒപ്പമുണ്ടായിരുന്ന മകള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗത സ്തംഭനവുമുണ്ടായി. ദേശീയപാത നവീ കരണപ്രവൃത്തികളുടെ ഭാഗമായി റോഡ് വീതികൂട്ടിയതിനാല്‍ വാ ഹനങ്ങള്‍ അമിതവേഗതയില്‍ സഞ്ചരിക്കുന്നത് പതിവുകാഴ്ചയാണ്. ഇരുചക്രവാഹനങ്ങള്‍ മുതല്‍ ചരക്കുലോറികള്‍വരെ അമിതവേഗത യിലാണ് സഞ്ചാരം.നാട്ടുകല്‍ മുതല്‍ താണാവുവരെയാണ് നവീ കരണ പ്രവൃത്തികള്‍ നടക്കുന്നത്. നിലവില്‍ തച്ചമ്പാറമുതല്‍ നാട്ടു കല്‍വരേയും റോഡ് സഞ്ചാരയോഗ്യമായി കഴിഞ്ഞു. രാത്രികാല ങ്ങളില്‍ സഞ്ചരിക്കേണ്ട ചരക്കുവാഹനങ്ങള്‍ പലതും പകല്‍സമയ ങ്ങളില്‍ കടന്നുപോകുന്നത് അപകടഭീതിയ്ക്കൊപ്പം ഗതാഗത തടസ ത്തിനും കാരണമാകുന്നതായി ആക്ഷേപമുണ്ട്. വാഹനങ്ങ ളുടെ അമിതവേഗതകാരണം നാട്ടുകല്ലിനും മുണ്ടൂരിനുമിടയില്‍ ഒരുമാസ ത്തിനിടെ നിരവധി അപകടങ്ങളുണ്ടായി.