കുമരംപുത്തൂര്‍: മൈലാംപാടം ജനവാസമേഖലയില്‍ പുലി ഭീതി പരന്നതോടെ നാട്ടുകാര്‍ക്ക് ഉറക്കം നഷ്ടപ്പെടുന്നു.കഴിഞ്ഞ ദിവസം പത്തുടിക്കുന്ന് ജനവാസ കേന്ദ്രത്തില്‍ പുലിയെ കണ്ടതായി നാട്ടു കാര്‍ പറയുന്നു.ഇതോടെ പ്രദേശം വീണ്ടും പുലപ്പേടിയിലായി .നാടി നെ ഭീതിയിലാക്കുന്ന പുലിയെ പിടികൂടാന്‍ കൂട് സ്ഥാപിക്കണ മെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് കുമരംപുത്തൂര്‍ മണ്ഡലം കമ്മിറ്റി ഡിഎഫ്ഒയ്ക്ക് നിവേദനം നല്‍കി.
തിങ്കളാഴ്ചയാണ് പത്തുടിക്കുന്ന ജനവാസ കേന്ദ്രത്തില്‍ പുലിയെ കണ്ടതായി നാട്ടുകാര്‍ പറയുന്നത്.വിവരമറിയിച്ചതിന്റെ അടി സ്ഥാനത്തില്‍ വനപാലകരെത്തി തിരച്ചില്‍ നടത്തിയിരുന്നു. ആഴ്ച കള്‍ക്ക് മുമ്പ് ഇതേ സ്ഥലത്ത് പുലിയോട് സാദൃശ്യമുള്ള ജീവിയെ കണ്ടിരുന്നു.ബ്രദേഴ്സ് ക്ലബിന്റെ സിസിടിവി ക്യാമറയിലാണ് ദൃശ്യം പതിഞ്ഞിരുന്നത്. തുടര്‍ന്ന് തിരുവിഴാംകുന്ന് ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ടി.എം. ശശികുമാറിന്റെ നേതൃത്വത്തിലുള്ള അധികൃതര്‍ സ്ഥലത്തെത്തി ദൃശ്യം പരിശോധിച്ചെങ്കിലും പുലി യാണെന്ന് സ്ഥിരീകരിച്ചിരുന്നില്ല. എങ്കിലും പരിസരഭാഗ ങ്ങളില്‍ വനംവകുപ്പ് നിരീക്ഷണം നടത്തി വന്നിരുന്നു.
രണ്ടാഴ്ചയായി നാട്ടുകാര്‍ ആശ്വാസ നിമിഷങ്ങളിലായിരുന്നു. എന്നാ ല്‍ വീണ്ടും പുലിയെ കണ്ടുവെന്നത് പ്രദേശവാസികളെവീണ്ടും ഭയചകിതരാക്കിയിരിക്കുകയാണ്.അതിരാവിലെ റബര്‍ടാപ്പിംഗിനു പോകുന്നവരും ഭീതിയുടെ വഴിയിലാണ് സഞ്ചാരം. കാരാപ്പാടം, മൈലാമ്പാടം ,പൊതുവപ്പാടം, മേക്കളപ്പാറ എന്നി ജനവാസ കേന്ദ്ര ങ്ങളിലാണ് പുലിയുടെ വിഹാരമുള്ളതായി പറയപ്പെടുന്നത്. മാസ ങ്ങള്‍ക്ക് മുമ്പ് ഇതേ ഭാഗത്തുനിന്ന് പുലിയെ വനംവകുപ്പ് കൂടുവെച്ച് പിടിച്ചിരുന്നു.ഇപ്പോള്‍ നാട്ടില്‍ ഭീതിപരത്തുന്ന പുലിയെ ഉടന്‍ കൂടുവെച്ച് പിടികൂടണമെന്ന് ആവശ്യപ്പെട്ടാണ് കുമരംപുത്തൂര്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് രാജന്‍ ആമ്പാടത്ത്, തോമസ് മാസ്റ്റര്‍, ഫൈസല്‍ കഷായപ്പടി, ബാബു പൊതുവപ്പാടം, ആഷിക്ക് വറോന്‍ ഉബൈദ് മൈലാമ്പാടം, ഷെഫിക്ക്, പ്രശാന്ത് സുഭാഷ് മൈലാമ്പാടം എന്നിവരുടെ നേതൃത്വത്തില്‍ ഡിഎഫ് ഒയ്ക്ക് നിവേദനം സമര്‍പ്പിച്ചത്.