പാലക്കാട്: ജില്ലയിൽ ഇന്ന്(ജൂൺ 10) ആറ് പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ നിലവിൽ ചികിത്സയിലുള്ള രോഗബാധിതർ 178 പേരായി.ഇതിനു പുറമെ ജൂൺ ആറിന് രോഗം സ്ഥിരീകരിച്ച പട്ടാമ്പി, മുളയങ്കാവ് സ്വദേശികൾ മഞ്ചേരി മെഡി ക്കൽ കോളേജിൽ ചികിത്സയിൽ ഉണ്ട്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.

മുംബൈ-1
മെയ് 29ന് എത്തിയ ലക്കിടി പേരൂർ സ്വദേശി(50 പുരുഷൻ)

യു എ ഇ-2
ജൂൺ ഒന്നിന് വന്ന മരുതറോഡ് സ്വദേശി(33 പുരുഷൻ), ദുബായിൽ നിന്നും
മെയ് 29ന് എത്തിയ ആനക്കര സ്വദേശി(29 സ്ത്രീ)

നൈജീരിയ- 2
കോങ്ങാട് ചെറായ സ്വദേശി(47, പുരുഷൻ),കരിമ്പുഴ സ്വദേശി (30 പുരുഷൻ)

ഡൽഹി-1
അട്ടപ്പാടി കൽക്കണ്ടി സ്വദേശി(24 പുരുഷൻ)

ഇദ്ദേഹം ഡൽഹി ആഗ്രയിൽ ഒരു ഹോട്ടലിലെ തൊഴിലാളിയാണ്. ഇദ്ദേഹം എട്ടു പേർ അടങ്ങുന്ന സംഘത്തോടൊപ്പം മംഗള ലക്ഷദ്വീപ് സൂപ്പർഫാസ്റ്റ് എക്സ്പ്രസിൽ ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ ജൂൺ ആറിന് രാവിലെ ആറുമണിക്കാണ് എത്തിയത്.അവിടെ നിന്നും അട്ടപ്പാടി ട്രൈബൽ ആശുപത്രിയുടെ ആംബുലൻസിൽ അഗളിയിൽ ഉള്ള കൊവിസ് കെയർ സെൻററിൽ എത്തിച്ച് നിരീ ക്ഷണത്തിൽ കഴിഞ്ഞുവരികയായിരുന്നു. അന്നേദിവസം തന്നെ ഇദ്ദേഹത്തിന് തൊണ്ട വേദന അനുഭവപ്പെട്ടതിനെ തുടർന്ന് സാമ്പിൾ പരിശോധനയ്ക്ക് എടുക്കുകയും ഇന്ന് രോഗം സ്ഥിരീകരിക്കുകയി മായിരുന്നു. ഇദ്ദേഹത്തിൻറെ കൂടെ എത്തി നിരീക്ഷണത്തിൽ കഴിയുന്നവരുടെ സാമ്പിളും പരിശോധിക്കുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചിട്ടുണ്ട്.

കോവിഡ് 19: ജില്ലയില്‍ 178 പേർ ചികിത്സയിൽ

കോവിഡ് 19 മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ 178 പേരാണ് ചികിത്സയിലുള്ളത്. കൂടാതെ, വിവിധ ആശുപത്രികളിലായി 46 പേർ നിരീക്ഷണത്തിലുമുണ്ട്. ഇന്ന് 22 പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഇന്ന് (ജൂൺ 10) ജില്ലയിൽ 6 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. പരിശോധനയ്ക്കായി ഇന്ന് 617 സാമ്പിളുകൾ അയച്ചു.

പരിശോധനയ്ക്കായി ഇതുവരെ 12,158 സാമ്പിളുകൾ അയച്ചതിൽ 245 പേർക്കാണ് പോസിറ്റീവായത്. ഇതിൽ 65 പേർ രോഗമുക്തരായി ആശുപത്രി വിട്ടു. ആകെ 9997 പരിശോധനാ ഫലങ്ങളാണ് ഇതുവരെ ലഭ്യമായത്. ഇനിയും 2161 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

സെന്റിനെന്റൽ സർവൈലൻസ് പ്രകാരം ഇതുവരെ 1892 സാമ്പിളുകളും ഓഗ്മെന്റഡ് സർവൈലൻസ് പ്രകാരം ഇതുവരെ 195 സാമ്പിളുകളാണ് പരിശോധിച്ചത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!