മണ്ണാര്‍ക്കാട്: ദേശീയപാതയിലെ വട്ടമ്പല ത്ത് ഉമ്മയും മകളും സഞ്ച രിച്ച സ്‌കൂട്ടര്‍ ലോറിയുമായി കൂട്ടിയിടിച്ച് ഉമ്മയ്ക്ക് ദാരുണാന്ത്യം. ഗുരുതരമായി പരിക്കേറ്റ മകളെ പെരിന്തല്‍ മണ്ണയിലെ ആശുപത്രി യില്‍ പ്രവേശിപ്പിച്ചു.അപകടത്തില്‍ സ്‌കൂട്ടര്‍ കത്തിക്കരിഞ്ഞു. കരിമ്പുഴ തോട്ടര വെള്ളാപ്പുള്ളി യൂസുഫ് മുസ്ലി യാരുടെ ഭാര്യ സക്കീന(47) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ സൗദ (27) ചികിത്സയിലാണ്.
ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നിന് വട്ടമ്പലം കയറ്റത്തിലാണ് നാടിനെ നടുക്കിയ അപകടം. മണ്ണാര്‍ക്കാട് ഭാഗത്ത് നിന്നും ആര്യമ്പാവ് ഭാഗത്തേക്ക് പോവുകയായിരുന്നു ലോറി. ഇതിനു പുറകിലായാണ് സ്‌കൂട്ടറില്‍ സൗദയും സക്കീനയും സഞ്ചരിച്ചിരുന്നത്. വളവില്‍വച്ച് ആര്യമ്പാവ് ഭാഗത്ത് നിന്നും ടാറ്റ സുമോയും മണ്ണാര്‍ക്കാട് ഭാഗത്തേ ക്ക് വന്നിരുന്നു.ഇതിനിടെ സ്‌കൂട്ടര്‍ ലോറിയെ മറികടക്കാന്‍ ശ്രമി ക്കുന്നതിനിടെയാണ് അപകടമുണ്ടായത്. സ്‌ക്കൂട്ടര്‍ മറ്റു വാഹന ങ്ങളിലേതെങ്കിലും തട്ടിയിട്ടുണ്ടോ എന്നത് വ്യക്തമല്ല.സക്കീന ലോറിയ്ക്കടിയിലേക്ക് വീഴുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ഇരുവരേയും വട്ടമ്പലം സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും തുടര്‍ന്ന് പെരിന്തല്‍മണ്ണയി ലേക്ക് മാറ്റി. ആശുപത്രിയില്‍ പ്രവേശിപ്പിക്കും മുമ്പേ സക്കീന മരിച്ചു. അപകട സമയം തന്നെ സ്‌ക്കൂട്ടറിന് തീപിടിച്ചിരുന്നു. വട്ടമ്പലത്തുനിന്നും ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്നാണ് ഇവരെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്.