കോട്ടോപ്പാടം: പുറ്റാനിക്കാട് വി.എ.എല്‍.പി സ്‌കൂള്‍ ഓണ്‍ലൈന്‍ പഠന സൗകര്യത്തിനായി ടി.വി ചലഞ്ച് നടത്തി.ടി.വി ,സ്മാര്‍ട്ട് ഫോ ണ്‍ മുതലായ ഇന്റര്‍നെറ്റ് സൗകര്യമില്ലാത്ത ഏറ്റവും നിര്‍ധരരായ വിദ്യാര്‍ത്ഥികള്‍ക്ക് പഠന സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമാ യാണ് ടി.വി ചലഞ്ച് പ്രഖ്യാപിച്ചത്.ആദ്യം ലഭിച്ച ടി.വി സ്‌കൂളിലെ ഒന്നാം ക്ലാസില്‍ പഠിക്കുന്ന പുലമുണ്ടക്കുന്ന് പട്ടികജാതി കോളനി യിലെ വിദ്യാര്‍ത്ഥിനിയുടെ വീട്ടില്‍ എയര്‍ടെല്‍ കണക്ഷനോടു കൂടി സ്ഥാപിച്ചു. ചടങ്ങില്‍ പി ടി എ പ്രസിഡണ്ട് സി.മൊയ്തീന്‍ കുട്ടി സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു.പ്രധാനാധ്യാപകന്‍ കെ.വിപിന്‍ മാസ്റ്റര്‍ പദ്ധതി വിശദീകരിച്ചു.പി ടി എ അംഗം എ.ഷൗക്കത്തലി, അധ്യാപകന്‍ കെ.ഹംസ മാസ്റ്റര്‍ എന്നിവര്‍ സംബന്ധിച്ചു.വരും ദിവസങ്ങളില്‍ വിവിധ സ്ഥലങ്ങളിലായി സൗകര്യമില്ലാത്ത കൂടുതല്‍ വിദ്യാര്‍ത്ഥികളുടെ വീടുകളില്‍ ടി വി. സ്ഥാപിക്കും