മണ്ണാര്‍ക്കാട്:ഷോപ്‌സ് ആന്റ് കൊമേഴ്‌സ്യല്‍ എംപ്ലോയീസ് യൂണി യന്‍ ജില്ലയുടെ വിവിധ കേന്ദ്രങ്ങളില്‍ ധര്‍ണ നടത്തി. തൊഴിലി ല്ലാതെ ദുരിതം അനുഭവിക്കുന്ന വ്യാപാര വാണിജ്യ സ്ഥാപനങ്ങളി ലെ തൊഴിലാളികള്‍ക്ക് ധനസഹായം നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്നാവശ്യപ്പെട്ടായിരുന്നു ധര്‍ണ.മണ്ണാര്‍ക്കാട് ഏരിയാ കമ്മിറ്റി പോസ്റ്റ് ഓഫീസിന് മുന്നില്‍ നടത്തിയ ധര്‍ണ സിഐടിയു ജില്ലാ കമ്മിറ്റി അംഗവും മണ്ണാര്‍ക്കാട് ഡിവിഷന്‍ ജോ.സെക്രട്ടറിയു മായ കെപി മസൂദ് ഉദ്ഘാടനം ചെയ്തു.ഷോപ്‌സ് ആന്റ് കമേഴ്‌സ്യല്‍ എംപ്ലോയീസ് യൂണിയന്‍ ഏരിയ സെക്രട്ടറി കെ.വി.പ്രഭാകരന്‍ അധ്യക്ഷത വഹിച്ചു.കണ്‍സ്യൂമര്‍ ഫെഡ് വര്‍ക്കേഴ്‌സ് അസോസിയേ ഷന്‍ ജില്ലാ സെക്രട്ടറി കെപി ജയരാജ്,ഡിവിഷന്‍ സിഐടിയു ജോ. സെക്രട്ടറി ഹക്കീം മണ്ണാര്‍ക്കാട്,അജീഷ്‌കുമാര്‍,റഷീദ് ബാബു എന്നിവര്‍ സംസാരിച്ചു.എ.പി.അഷ്‌റഫ് സ്വാഗതവും ശ്രീധരന്‍ നന്ദിയും പറഞ്ഞു.