മണ്ണാര്‍ക്കാട്:കോവിഡ് കാലത്തെ കറണ്ട് ബില്ലിനെ പ്രമേയമാക്കി യുവത എന്റര്‍ടെയ്ന്റ്‌മെന്റ് ഒരുക്കുന്ന ഷോക്ക് എന്ന ഹ്രസ്വ ചിത്രം ഇന്ന് പുറത്തിറങ്ങും.ഡിവൈഎഫ്‌ഐ മണ്ണാര്‍ക്കാട് ബ്ലോക്ക് കമ്മിറ്റി യുടെ ഔദ്യോഗിക യുട്യൂബ് ചാനലായ യുവതയില്‍ ഇന്ന് വൈകീട്ട് ഏഴ് മണിക്കാണ് റിലീസ്.
കോവിഡ് കാലത്ത് അപരിചിതര്‍ക്ക് ലിഫറ്റ് നല്‍കുന്നതിലെ ഭവി ഷ്യത്ത് വരച്ച് കാണിക്കുന്ന ലിഫ്റ്റ് എന്ന കാലിക പ്രസക്തമായ ഹ്രസ്വചിത്രത്തിന് ശേഷം യുവത എന്റര്‍ടെയ്ന്റമെന്റ് ഒരുക്കുന്ന ഷോക്കും ജനങ്ങളെ ബോധവല്‍ക്കരിക്കുന്ന ചിത്രമാണ്.പത്ത് മിനുട്ടാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം.
സുഭാഷ് കാരാകുര്‍ശ്ശിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. എന്‍വി അഭിലാഷ് അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചു. വിപിന്‍ രാജാണ് ക്യാമറയും എഡിറ്റിംഗും സാഗര്‍ ഗോപാല്‍ സംഗീ തവും ശബ്ദലേഖനവും നിര്‍വ്വഹിച്ച ചിത്രം.സജിത്തും ശ്രീകേഷും ചേര്‍ന്നാ ണ് പോസ്റ്റര്‍ തയ്യാറാക്കിയത്.
ഡോ രാജന്‍ പുല്ലങ്ങാട്ടില്‍,ജയനാരായണന്‍,പ്രദീപ്,മുസ്തഫ,ബിമല്‍ ബോസ്, മഹേഷ് എന്‍ആര്‍,ബേബി എന്നിവരാണ് ചിത്രത്തിലെ അഭിനേതാ ക്കള്‍. കോവിഡ് ബോധവല്‍ക്കരണവുമായി ബന്ധപ്പെട്ട് പുറത്തിറ ക്കിയ ലിഫ്റ്റ് എന്ന ഹ്രസ്വചിത്രത്തിന് സമൂഹ മാധ്യമങ്ങളില്‍ മിക ച്ച പ്രതികരണമാണ് ലഭിച്ചത്. റീലിസ് ചെയ്ത മൂന്നാഴ്ച പിന്നിട്ടപ്പോഴേ ക്കും ആയിരങ്ങളാണ് ലിഫ്റ്റ് കണ്ടത്.