ചളവറ:ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ കഴിയാത്ത വിദ്യാര്‍ ഥികള്‍ക്ക് ടിവിയെത്തിച്ച് നല്‍കി ചളവറ കയിലിയാട് നമ്മുടെ ഗ്രാമം വാട്‌സ് ആപ്പ് ഗ്രൂപ്പ് കൂട്ടായ്മ മാതൃകയായി.പഠനത്തിനൊരു കൈത്താങ്ങ് പദ്ധതിയിലുള്‍പ്പെടുത്തിയാണ് നിര്‍ധനരായ രണ്ട് വിദ്യാര്‍ഥികള്‍ക്ക് വാട്‌സ് ആപ്പ് കൂട്ടായ്മ അംഗങ്ങള്‍ ടിവി എത്തിച്ച് നല്‍കിയത്.ചളവറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വത്സല ടിവി വിദ്യാര്‍ഥികള്‍ക്ക് കൈമാറി.കയിലിയാട് നമ്മുടെ ഗ്രാമം അഡ്മിന്‍ പ്രമോദ് മനോഹര്‍,കൃഷ്ണന്‍കുട്ടി,സരള ടീച്ചര്‍ എന്നിവര്‍ സംബന്ധി ച്ചു.തേക്കിന്‍കാട്ടില്‍ മണികണ്ഠന്‍,നൗഷാദ് പറക്കൂത്ത്, വെള്ളച്ചി രിപറമ്പില്‍ കൃഷ്ണപ്രസാദ്,ശ്രുതിനിലയം ഹരിപ്രസാദ് എന്നിവര്‍ ചേര്‍ന്നാണ് ടിവി സ്‌പോണ്‍സര്‍ ചെയ്തത്.മനോജ് പൊറ്റുതൊടി സെറ്റ് ടോപ് ബോക്‌സ് നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!