കല്ലടിക്കോട്:വേതനം 692രൂപ ആക്കുകജോലിയില്‍ നിന്നും മാറ്റി നിര്‍ത്തിയ 60വയസ്സിനു മുകളില്‍ പ്രായം ഉള്ളവര്‍ക്ക് വേതനം നല്‍ കുക.തൊഴില്‍ ദിനങ്ങള്‍ 250ആയി ഉയര്‍ത്തുകഎന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ദേശീയ ഗ്രാമീണ തൊഴിലാളി വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ എ.ഐ.യു.ടി.യു.സി കരിമ്പ പോസ്റ്റ് ഓഫീസിന് മുന്നില്‍ സമരം നടത്തി.എ.ഐ.യു.ടി.യു.സി ജില്ലാ പ്രസിഡന്റ് പി.ശിവദാസന്‍ ഉദ്ഘാടനം ചെയ്തു.മുരളി അധ്യക്ഷത വഹിച്ചുസിപിഐ കരിമ്പ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി വിനു മാഷ്, ലോക്കല്‍ കമ്മിറ്റി അംഗം തങ്കച്ചന്‍ തുടങ്ങിയവര്‍ അഭിവാദ്യം ചെയ്തു സംസാരിച്ചു. രാമകൃഷ്ണന്‍ സ്വാഗതവും എഐഎസ്എഫ് ജില്ലാ ജോയിന്റ് സെക്രട്ടറി രഞ്ജിത് നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!