പെന്‍ഷന്‍ പരിഷ്‌ക്കരണ നടപടി ഉടന്‍ തുടങ്ങണം: കെ.എസ്.എസ്.പി.എ.
കോട്ടോപ്പാടം: പെന്‍ഷന്‍ പരിഷ്‌ക്കരണ നടപടികള്‍ ഉടന്‍ ആരംഭിക്കണമെന്ന് കേരള സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ (കെ.എസ്.എസ്.പി.എ.) കോട്ടോപ്പാടം മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന കൗണ്‍സിലര്‍ കെ. വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. ഹരികേശവന്‍ അധ്യക്ഷനായി. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അസീസ് ഭീമനാട് മുഖ്യപ്രഭാഷണം നടത്തി.…