മണ്ണാര്‍ക്കാട്: പെരിമ്പടാരി പോര്‍ക്കൊരിക്കല്‍ ഭഗവതി ക്ഷേത്രവും പുഴയോരമിടിഞ്ഞ് അപകടഭീഷണിനേരിടുന്ന ഭാഗവും മണലടിഞ്ഞ് തുരുത്ത് രൂപപ്പെട്ട തടയണ ഭാഗവും മെട്രോമാന്‍ ഇ.ശ്രീധരന്‍ സന്ദര്‍ശിച്ചു. കുന്തിപ്പുഴയുടെയും ഇതിന് അരികെയുള്ള ക്ഷേ ത്രവും സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ക്ഷേത്രസംരക്ഷണസമി തിയും പ്രദേശവാസികളും ഇദ്ദേഹത്തെ നേരില്‍കണ്ട് ബോധിപ്പിച്ചിരുന്നു. പ്രദേശവാസി യായ പ്രശോഭ് കുന്നിയാരത്തും വിഷയം മെട്രോമാന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇ.ശ്രീധരന്‍ സ്ഥലത്തെത്തിയത്.
പുഴയുടെയും ക്ഷേത്രത്തിന്റെയും നിലവിലെ അവസ്ഥകള്‍ അദ്ദേഹം വിലയിരുത്തി. നദീതട സംരക്ഷണത്തിന്റെ പ്രാധാന്യം ബോധ്യപ്പെട്ട അദ്ദേഹം സാങ്കേതികവും, സാ മ്പത്തികവുമായ അടിയന്തര സഹായം നേടിയെടുക്കുന്നതിന് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്തു. കുന്തിപ്പുഴയുടെ തീരത്തുള്ള ക്ഷേത്രത്തിന്റെ സംരക്ഷണഭിത്തി 2018 ലെ പ്രളയത്തിലാണ് പൂര്‍ണമായും തകര്‍ന്നുപോയത്. തുടര്‍ന്നുള്ള മഴക്കാലങ്ങ ളിലും മണ്ണിടിച്ചില്‍ പതിവായി. ക്ഷേത്ര ഭിത്തിയ്ക്കരികില്‍നിന്നും പത്തടി അകലംവ രെ മണ്ണിടിഞ്ഞെത്തിയിട്ടുണ്ട്. പുഴയില്‍നിന്നും 40 അടിയോളം ഉയരത്തിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്.
വിശേഷദിവസങ്ങളിലും താലപ്പൊലിസമയത്തും അനവധിയാളുകള്‍ ഒത്തുകൂടുന്ന ഇടംകൂടിയാണിത്. പുഴയോരത്തെ മണ്ണിടിച്ചില്‍ ഭക്തജനങ്ങളേയും ആശങ്കയിലാക്കുന്നു ണ്ട്. സംരക്ഷണഭിത്തിയുടെ ആവശ്യകതസംബന്ധിച്ച് അധികൃതര്‍ക്ക് നിവേദനങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ യാതൊരു തുടര്‍നടപടികളും ഉണ്ടായിട്ടില്ല. ക്ഷേത്ര സംരക്ഷണ സമിതി ഭാരവാഹികളായ കെ.പി. കരുണാകരമേനോന്‍, പി. രാധാകൃഷ്ണന്‍, എസ്. അജയകുമാര്‍, ബിജു കടയന്‍കാട്ടില്‍, സുധാകരന്‍, പി. രവീന്ദ്രന്‍, പ്രദേശവാസി പ്രശോഭ് കുന്നിയാരത്ത് ഉള്‍പ്പടെയുള്ളവര്‍ അനുഗമിച്ചു.