മണ്ണാര്‍ക്കാട്: ശക്തമായ തിരഞ്ഞെടുപ്പ് പോരാട്ടത്തില്‍ വീണ്ടും യു.ഡി.എഫ്. ഭരണം നിലനിര്‍ത്തിയ മണ്ണാര്‍ക്കാട് നഗരസഭയില്‍ ചെയര്‍പേഴ്സണ്‍ ആരാകുമെന്ന ആകാംക്ഷ യില്‍ മണ്ണാര്‍ക്കാട്ടുകാര്‍.ചെയര്‍പേഴ്സണ്‍ സീറ്റ് ഇത്തവണ വനിതാസംവരണമായതിനാല്‍ വനിതതന്നെ നഗരസഭ ഭരിക്കുമെന്ന കാര്യത്തില്‍തര്‍ക്കമില്ല. അതേസമയം, യു.ഡി. എഫില്‍ വിജയിച്ചുവന്ന വനിതകളെല്ലാം പുതുമുഖങ്ങളാണെന്ന പ്രത്യേകതയുമുണ്ട്. മത്സരിച്ചവരില്‍ ചെയര്പേഴ്സണ്സാധ്യത കല്‍പ്പിച്ചിരുന്ന മുന്‍ കൗണ്‍സിലര്‍മാരായ മുസ്ലിം ലീഗിലെ മാസിത സത്താറും എം.കെ.സുബൈദയും തോല്‍ക്കുകയും ചെയ്തു. ഇതോടെ നിലവില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥികളായി ജയിച്ച ഏഴ് വനിതകളില്‍ നിന്നാകും ഒരാള്‍ തിരഞ്ഞെടുക്കപ്പെടുക. നഗരസഭാ ചെയര്മാന് സി.മുഹമ്മദ് ബഷീര്‍ മുന്‍പ് മത്സരിച്ചുവിജയിച്ച മുണ്ടേക്കരാട് വാര്‍ഡില്‍നിന്ന് ഇത്തവണ മുസ്ലിം ലീഗ് സ്ഥാനാര്‍ഥിയായി വിജയിച്ച ജ്യോതി കൃഷ്ണന്‍കുട്ടി, നമ്പിയാംപടിയില്നിന്ന് വിജയിച്ച ഷീജ രമേശ് എന്നിവരുടെ പേരുകളും ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. ഇതില്‍ 636 വോട്ടിന്റെ ഭൂരിപക്ഷം നേടി വിജയിച്ചത് ജ്യോതി കൃഷ്ണന്‍കുട്ടിയാണ്.എന്നാല്‍ ഇതൊന്നും മുന്നണി ചര്‍ച്ച ചെയ്തിട്ടില്ലെന്ന് നേതൃത്വം പറഞ്ഞു. തിങ്കളാഴ്ച നടക്കുന്ന പാര്‍ട്ടി മുന്‍സിപ്പല്‍ കമ്മി റ്റി യോഗത്തില്‍ ചര്‍ച്ചയുണ്ടാകുമെന്നും നേതൃത്വം സൂചിപ്പിച്ചു. വൈസ് ചെയര്മാന് സ്ഥാനത്തേക്ക് നഗരസഭയിലെ സീനിയറും വികസനകാര്യസ്ഥിരംസമിതി അധ്യക്ഷനുമായിരുന്ന കെ. ബാലകൃഷ്ണന്റെ പേരാണ് ഉയര്‍ന്നുകേള്‍ക്കുന്നത്. നിലവിലെ നഗരസഭാ ചെയര്‍മാനായിരുന്ന സി.മുഹമ്മദ് ബഷീറും വിജയിച്ചവരുടെ പട്ടികയിലുണ്ട്.എല്‍.ഡി.എഫ്. പതിവുപോലെ പ്രതിപക്ഷമായി തുടരും.30 വാര്‍ഡുകളില്‍ 17 സീറ്റില്‍ വിജയിച്ചാണ് ഇത്തവണ യുഡിഎഫ് ഭരിക്കാനെത്തുന്നത്. 17 സീറ്റില്‍ 12 മുസ്് ലിംലീഗ്, കോണ്‍ഗ്രസ്-നാല്, കേരള കോണ്‍ഗ്രസ്-ഒന്ന് എന്നിങ്ങനെയാണ്. എല്‍ഡിഎഫ് 12 സീറ്റാണ് നേടിയത്. എന്‍ഡിഎ ഒരുസീറ്റുംനേടി.
