മണ്ണാര്‍ക്കാട്: മത്സരിച്ച് പരാജയപ്പെട്ട സി.പി.എം. വനിതാസ്ഥാനാര്‍ഥി ബി.ജെ.പിയുടെ വിജയാഹ്ലാദ പ്രകടനത്തില്‍ പങ്കെടുത്തു. മണ്ണാര്‍ക്കാട് നഗരസഭയിലെ വാര്‍ഡ് 24 നമ്പിയാംപടിയില് അരിവാള്‍ ചുറ്റിക നക്ഷത്രം അടയാളത്തില്‍ മത്സരിച്ച പി.എസ് അഞ്ജുവാണ് കാരാകുറുശ്ശിയിലെ ബി.ജെ.പിയുടെ ആഹ്ലാദ പ്രകടനത്തില്‍ പങ്കെ ടുത്തത്. കാരാകുറുശ്ശി പഞ്ചായത്തില്‍ ആറാം വാര്‍ഡില്‍ വിജയിച്ച സ്നേഹ രാമ കൃഷ്ണന്റെ വിജയാഘോഷറാലിയിലാണ് അഞ്ജുവെത്തിയത്. കൂട്ടുകാരികള്‍ക്കൊപ്പം നൃത്തംചെയ്യുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളിലും വ്യാപിച്ചിട്ടുണ്ട്. അതേസമയം സ്നേഹ രാമകൃഷ്ണന് സുഹൃത്തായതിനാലാണ് ആഘോഷത്തില്‍ പങ്കെടുത്തതെന്നും താന്‍ ബി.ജെ.പിയില്‍ ചേര്‍ന്നിട്ടില്ലെന്നും സിപിഎമ്മില്തന്നെയാണെന്നും അഞ്ജു പറഞ്ഞു.
