മണ്ണാര്‍ക്കാട് : സ്കോൾ കേരള 2024 സെപ്റ്റംബർ മാസത്തിൽ നടത്തിയ ഡിപ്ലോമ ഇൻ ഡൊമിസിലിയറി നഴ്‌സിങ് കെയർ കോഴ്‌സ് ആദ്യ ബാച്ച് പരീക്ഷയുടെ ഫലം പ്രസിദ്ധ പ്പെടുത്തി. സംസ്ഥാനത്താകെ 175 വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. ഇതിൽ 172 വിദ്യാർഥികൾ നിശ്ചിത യോഗ്യത നേടി. വിജയ ശതമാനം 98.29. പരീക്ഷാ ഫലം സ്‌കോൾ-കേരള വെബ് സൈറ്റിൽ (www,scolekerala.org) ലഭ്യമാണ്. മാർക്ക് ലിസ്റ്റിന്റെ പകർപ്പ് വെബ്സൈറ്റിൽ നിന്നും എടുക്കാവുന്നതാണ്.
ഉത്തരക്കടലാസ് പുനർമൂല്യനിർണ്ണയം, സ്ക്രൂട്ടിണി, ഫോട്ടോകോപ്പി എന്നിവയ്ക്ക് ഒക്ടോബർ 29 മുതൽ നവംബർ 1 വരെ ഫീസ് അടച്ച് അപേക്ഷ സമർപ്പിക്കാം. അപേ ക്ഷാ ഫോം സ്കോൾ-കേരള വെബ്‌സൈറ്റിൽ ലഭ്യമാണ്. പുനർമൂല്യനിർണ്ണയത്തിന് ഒരു പേപ്പറിന് 500 രൂപയും സ്ക്രൂട്ടിണിക്ക് ഒരു പേപ്പറിന് 200 രൂപയും ഫോട്ടോ കോപ്പിയ്ക്ക് ഒരു പേപ്പറിന് 250 രൂപയുമാണ് ഫീസ്. ഫീസ് ഓൺലൈനായും ഓഫ് ലൈനായും അട യ്ക്കാം. ഓഫ് ലൈനായി ഫീസ് അടയ്ക്കുന്നതിന് സ്കോൾ – കേരള വെബ് സൈറ്റിലെ (www.scolekerala.org) ‘ജനറേറ്റ് ചെലാൻ’ എന്ന ലിങ്കിൽ നിന്നും ഫീസ് അടയ്ക്കാനുള്ള ചെ ലാൻ ജനറേറ്റ് ചെയ്ത്, ഏതെങ്കിലും പോസ്റ്റ് ഓഫീസിൽ ഫീസ് അടയ്ക്കാം. ഫീസ് അടച്ച അസൽ ചെലാൻ, മാർക്ക് ലിസ്റ്റിന്റെ പകർപ്പ് ബന്ധപ്പെട്ട പരീക്ഷാകേന്ദ്രം പ്രിൻസിപ്പാ ളിന്റെ സാക്ഷ്യപ്പെടുത്തൽ സഹിതമുള്ള അപേക്ഷ എന്നിവ സെക്രട്ടറി, ബോർഡ് ഓഫ് ഡി.ഡി.എൻ.സി എക്‌സാം, വിദ്യാഭവൻ, പൂജപ്പുര പി.ഒ, തിരുവനന്തപുരം-12 എന്ന വിലാസത്തിൽ സമർപ്പിക്കണം.