മണ്ണാര്‍ക്കാട് : നഗരത്തില്‍ തടസമില്ലാതെ വൈദ്യുതിവിതരണം ഉറപ്പാക്കാന്‍ കെ.എസ്. ഇ.ബി. നടപ്പിലാക്കുന്ന പുതിയ കേബിള്‍ സംവിധാനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പുരോഗ മിക്കുന്നു. ഇരുമ്പുപോസ്റ്റുകള്‍ സ്ഥാപിക്കലും മറ്റ് അനുബന്ധജോലികളും പൂര്‍ത്തിയായ തോടെ എച്ച്.ടി. ഏരിയല്‍ ബെഞ്ച് കേബിള്‍ (എ.ബി.സി) വലിക്കുന്ന പ്രവൃത്തികളാരം ഭിച്ചു. കോടതിപ്പടി പൊതുമരാമത്ത് വകുപ്പ് ഓഫിസ് പരിസരത്ത് നിന്നും ചന്തപ്പടി ഭാഗ ത്തേക്കാണ് പ്രവൃത്തികള്‍നടത്തുന്നത്. നഗരത്തില്‍ കേബിള്‍ വലിക്കുന്നതിന് ആവശ്യ മായ ഇടങ്ങളില്‍ പുതുതായി 13 ഇരുമ്പുതൂണുകളാണ് സ്ഥാപിച്ചിട്ടുളളത്. പ്രവൃത്തി നട ത്തുന്ന ദിവസങ്ങളില്‍ അതത് പരിധിയിലെ വൈദ്യുതിവിതരണം നിര്‍ത്തിവെക്കേണ്ട തിനാല്‍ വ്യാപാരികളും പൊതുജനങ്ങളും ബുദ്ധിമുട്ടിലാകാതിരിക്കാന്‍ ആഴ്ചയില്‍ മൂന്ന് ദിവസം എന്ന തോതിലാണ് പ്രവൃത്തികള്‍ ക്രമീകരിച്ചിട്ടുള്ളതെന്ന് അധികൃതര്‍ അറി യിച്ചു.
നെല്ലിപ്പുഴയിലുള്ള 110 കെ.വി സബ്‌സ്റ്റേഷനില്‍ നിന്നും കുന്തിപ്പുഴ വരെ മൂന്ന് കിലോ മീറ്റര്‍ ദൂരത്തിലാണ് കേബിള്‍ സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞമാസമാ ണ് ആരംഭിച്ചത്. നവംബറില്‍ പൂര്‍ത്തീകരിക്കാനാണ് ശ്രമം. മൂന്ന് ഫേസുകള്‍ ഒന്നിപ്പി ച്ചുള്ള പ്രത്യേക കേബിള്‍ സംവിധാനം മണ്ണാര്‍ക്കാട് ഇലക്ട്രിക്കല്‍ സെക്ഷനില്‍ ആദ്യ മായാണ് നടപ്പിലാക്കുന്നത്. ലൈനുകള്‍ക്ക് മുകളില്‍ മരകൊമ്പുകളും മറ്റും വീഴുന്നതു മൂലമുള്ള വൈദ്യുതി തടസം ഒഴിവാക്കാനും വൈദ്യുതി ലൈനില്‍നിന്നുള്ള അപകട ങ്ങളും കുറയ്ക്കാനും കഴിയുന്നതാണ് പുതിയ കേബിള്‍ സംവിധാനം. മാത്രമല്ല നഗര ത്തില്‍ സ്ഥിതി ചെയ്യുന്ന താലൂക്ക് ആശുപത്രി, മിനി സിവില്‍ സ്റ്റേഷന്‍, പൊലിസ് സ്റ്റേ ഷന്‍ ഉള്‍പ്പടെയുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വ്യാപാര സ്ഥാപനങ്ങള്‍ എന്നിവടങ്ങളി ലെല്ലാം വൈദ്യുതി തടസംമൂലമുള്ള ബുദ്ധിമുട്ടുകളും പരിഹരിക്കപ്പെടും.
കഴിഞ്ഞ വേനല്‍ക്കാലത്ത് ഓവര്‍ലോഡുമൂലം വൈദ്യുതി പ്രതിസന്ധി രൂക്ഷമായി രുന്നു. ഇതു പരിഹരിക്കുന്നതിന്റെ ഭാഗമായാണ് കെ.എസ്.ഇ.ബി. മുന്‍കൈയെടുത്ത് ഏരിയല്‍ ബഞ്ച് കേബിള്‍ പദ്ധതി നടപ്പിലാക്കിയത്. ഇത് കൂടാതെ 12 കിലോമീറ്ററോളം ദൂരത്തില്‍ കവേര്‍ഡ് കണ്ടക്ടറും സ്ഥാപിക്കുന്നുണ്ട്. ആയിരക്കണക്കിന് ഉപഭോക്താ ക്കള്‍ക്ക് ഗുണം ചെയ്യുന്ന പദ്ധതിക്കായി രണ്ട് കോടിയോളം രൂപയാണ് വൈദ്യുതി വകുപ്പ് ചിലവഴിക്കുന്നത്.