Category: Mannarkkad

എന്റെ നാടിനൊരു കൈത്താങ്ങ് പദ്ധതി

മണ്ണാര്‍ക്കാട്:പാറശ്ശേരി നൂറുല്‍ ഹുദ മദ്രസ കമ്മിറ്റി നടപ്പിലാക്കുന്ന എന്റെ നാടിനൊരു കൈത്താങ്ങ് പദ്ധതി അബ്ദുല്‍ വാഹിദ് ഫൈസി വണ്ടുംതറ പ്രസിഡന്റ് ടി.കെ.ഖാലിദില്‍ നിന്നും ഏറ്റുവാങ്ങി ഉദ്ഘാടനം ചെയ്തു. മുഹമ്മദലി ഫൈസി,ഹംസ ഞെരളത്, നാസര്‍, സലാം, യൂസഫ് തുടങ്ങിയവര്‍ പങ്കെടുത്തു. സെക്രട്ടറി എ.കെ.മുഹമ്മദലി…

ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി

കുമരംപുത്തൂര്‍:എംഇഎസ് കല്ലടി കോളേജിലെ എന്‍.എസ്.എസ് യൂണിറ്റംഗങ്ങള്‍ കുമരംപുത്തൂര്‍ പഞ്ചായത്തിന്റെ വിവിധയിടങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി.കുന്തിപ്പുഴയിലുള്ള പമ്പ് ഹൗസ്,പഞ്ചായത്ത് ഓഫീസിന് സമീപത്തെ ജലശുദ്ധീകരണ ശാല, വിവിധ മേഖലാ ടാങ്കുകളുടെ പരിസരം,വട്ടമ്പലത്തെ പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്‌സ് പരിസരം എന്നിവടങ്ങളാണ് വൃത്തിയാക്കിയത്.കുമരംപുത്തൂര്‍ പഞ്ചായത്തിന്റെ നേതൃത്വത്തിലായിരുന്നു ശുചീകരണം.

സ്‌കൗട്ട് ആന്‍ഡ് ഗൈഡ് യൂണിറ്റ് ക്യാമ്പ് സംഘടിപ്പിച്ചു

മണ്ണാര്‍ക്കാട്:നെല്ലിപ്പുഴ ദാറുന്നജാത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഭാരത് സ്‌കൗട്ട് അന്റ് ഗൈഡ്‌സ് യൂണിറ്റ് ചതുര്‍ദിന ക്യാമ്പ് മണ്ണാര്‍ക്കാട് നഗരസഭാ കൗണ്‍സിലര്‍ മുഹമ്മദ് ഇബ്രാഹിം ഉദ്ഘാടനം ചെയ്തു.പ്രിന്‍സിപ്പാള്‍ കെ മുഹമ്മദ് കാസ്സിം അധ്യക്ഷനായി.സാംസണ്‍ സെബാസ്റ്റ്യന്‍ പതാക ഉയര്‍ത്തി കെ എച്ച് ഫഹദ് ,ഹസനുല്‍…

യുവാക്കളെ നെല്‍കൃഷിയിലേക്ക് ആകര്‍ഷിപ്പിക്കാന്‍ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പാടത്തിറങ്ങി

കാരാകുര്‍ശ്ശി:ജൈവ നെല്‍കൃഷി പ്രോത്സാഹിപ്പിക്കുക യുവാക്കളെ കൃഷിയിലേക്ക് ആകര്‍ഷിക്കുകയെന്നീ ലക്ഷ്യങ്ങളുമായി മുസ്ലീം യൂത്ത് ലീഗ് കോങ്ങാട് നിയോജക മണ്ഡലം കമ്മിറ്റി പ്രവര്‍ത്തകര്‍ ജൈവനെല്‍കൃഷിയുമായി പാടത്തിറങ്ങി.വലിയട്ട കുമ്പ്‌ളാങ്കളം പാടശേഖരത്തില്‍ ഒരു ഏക്കര്‍ സ്ഥലം പാട്ടത്തിനെടുത്താണ് നെല്‍കൃഷിയിറക്കുന്നത്.രണ്ടാം വിള ഞാറ് നടീല്‍ പ്രവര്‍ത്തകര്‍ ഉത്സവമാക്കി.മണ്ഡലം ജനറല്‍…

അഖില കേരള കവിതാ രചനാ മത്സരം

മലപ്പുറം: എംഐസി ദാറുല്‍ ഇര്‍ശാദ് അക്കാദമി വിദ്യാര്‍ത്ഥി സംഘടന ദാറുല്‍ ഇര്‍ശാദ് സ്റ്റുഡന്‍സ് അസോസിയേഷന്‍ ( ദിശ ) ഹാരിസ്,അബ്ദുറഹ്മാന്‍ മെമ്മോറിയല്‍ അഖില കേരള കവിത രചന മത്സരം സംഘടിപ്പിക്കുന്നു.വിരഹം,സൗഹൃദം,ഓര്‍മ എന്നതാണ് വിഷയം.10-25 വരെ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം .മലയാള ത്തിലുള്ള കൃതികള്‍…

ചന്ദനമോഷ്ടാക്കളെ കസ്റ്റഡിയില്‍ വാങ്ങാന്‍ വനംവകുപ്പ് നീക്കം

അഗളി:ഗൂളിക്കടവ് മലവാരത്ത് ചന്ദനമരങ്ങള്‍ മോഷ്ടിക്കാനെത്തി പിടിയിലായി റിമാന്‍ഡില്‍ കഴിയുന്ന തമിഴ്‌നാട്ടുകാരായ ചന്ദന ക്കള്ളന്‍മാരെ കസ്റ്റഡിയില്‍ വാങ്ങാന്‍ വനംവകുപ്പ് നീക്കം. തിരുവണ്ണാമല സ്വദേശികളായ മുരളി (27),ഗോവിന്ദച്ചാമി (42) എന്നിവരെ കസ്റ്റഡിയില്‍ വാങ്ങാനാണ് വനംവകുപ്പ് തീരുമാനി ച്ചിരിക്കുന്നത്.അഗളി റെയ്ഞ്ചില്‍ സമീപ കാലത്ത് നടന്ന ചന്ദനമര…

നാട്ടാന പരിപാലന ചട്ടം:ആനകളെ എഴുന്നള്ളിക്കുന്നതിന് എല്ലാ മാസവും അഞ്ചിനകം അപേക്ഷിക്കണം

പാലക്കാട്:പരമ്പരാഗതമായി ആനകളെ എഴുന്നള്ളിക്കുന്ന ഉത്സവം/ നേര്‍ച്ച കമ്മറ്റിക്കാര്‍ അതത് മാസം അഞ്ചിനകം കലക്ടറേറ്റിലോ, ഒലവക്കോട് സോഷ്യല്‍ ഫോറസ്ട്രി ഓഫീസിലോ അനുമതിക്ക് അപേക്ഷിക്കണമെന്ന് നാട്ടാന പരിപാലന ചട്ടം ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡി.ബാലമുരളി അറിയിച്ചു. അപേക്ഷകളില്‍ കമ്മിറ്റി…

സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കെതിരെ കേസ്; യൂത്ത് ലീഗ് പ്രധാനമന്ത്രിക്ക് കത്തുകളയച്ചു

തച്ചനാട്ടുകര:രാജ്യത്ത് വര്‍ധിച്ച് വരുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങളില്‍ ആശങ്ക അറിയിക്കാനും സര്‍ക്കാറിന്റെ ശ്രദ്ധതിരിക്കുന്നതിനും വേണ്ടി പ്രധാന മന്ത്രിക്ക് കത്തയച്ചതിന് സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുത്ത നടപടിക്കെതിരെ തച്ചനാട്ടുകര പഞ്ചായത്ത് മുസ്ലീം യൂത്ത് ലീഗ് കമ്മിറ്റി പ്രധാന മന്ത്രിക്ക് കത്തുകള്‍ അയച്ച്…

നാട്ടുകലില്‍ പൂട്ടിയിട്ട വീട് കുത്തി തുറന്ന് സ്വര്‍ണ്ണം കവര്‍ന്നു

തച്ചനാട്ടുകര: നാട്ടുകല്‍ പുല്ലരിക്കോട് ആലായന്‍ മുഹമ്മദിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്.ഇന്നലെ പുത്തൂരുള്ള ബന്ധുവീട്ടിലേക്ക് പോയതായിരുന്നു ഇവര്‍. രാവിലെയോടെയാണ് മോഷണ വിവരം അറിയുന്നത്. വീടിന്റെ പിന്‍ഭാഗത്തെ വാതില്‍ കുത്തിതുറന്ന്അലമാറയില്‍ സൂക്ഷിച്ചിരുന്ന അഞ്ച് പവന്‍ സ്വര്‍ണ്ണം മോഷണം പോയതായി വീട്ടുടമ നാട്ടുകല്‍ പോലീസില്‍ നല്‍കിയ…

സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കെതിരെ കേസ്; ഡിവൈഎഫ്‌ഐ പ്രധാനമന്ത്രിക്ക് കത്തയച്ച് പ്രതിഷേധിച്ചു

അലനല്ലൂര്‍:ആള്‍ക്കൂട്ട കൊലപാതകത്തിലും ദളിത് അതിക്രമങ്ങളിലും പ്രതിഷേധമറിയിച്ച് പ്രധാനമന്ത്രിക്ക് കത്തയച്ച രാജ്യത്തെ സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുത്തതിനെതിരെ അലനല്ലൂര്‍ മേഖല കമ്മറ്റി നേതൃത്വത്തില്‍ പ്രധാനമന്ത്രിക്ക് കത്തയച്ച് പ്രതിഷേധിച്ചു.മേഖല സെക്രട്ടറി റംഷീക്ക് മാമ്പറ്റ ഉദ്ഘാടനം ചെയ്തു.രാജേന്ദ്രന്‍ അധ്യക്ഷനായി,സലീം,നിഷാദ് എന്നിവര്‍ സംസാരിച്ചു.

error: Content is protected !!