കോട്ടോപ്പാടം:യു.എ.ഇയിലെ മണ്ണാര്‍ക്കാട്ടുകാരുടെ കൂട്ടായ്മായ മീറ്റ് യു.ഇ.എയുടെ പ്രഥമ പ്രതിഭ പുരസ്കാരം കോട്ടോപ്പാടം കെ.എ.എച്ച്.എച്ച്.എസ്. സ്കൂള്‍ വിദ്യാര്‍ഥി മുഹമ്മദ് സിദാന് സമ്മാനിച്ചു.
വിവിധ മേഖലകളില്‍ മികച്ചനേട്ടം കൈവരിക്കുന്ന മണ്ണാര്‍ക്കാട്ടുകാരെ ആദരിക്കുന്ന തിന്റെ ഭാഗമായാണ്, ധീരതയ്ക്ക് പ്രധാനമന്ത്രി രാഷ്ട്രീയബാല്‍ പുരസ്കാരം നേടിയ സിദാന് പ്രതിഭ പുരസ്കാരം നല്‍കിയത്.
സ്കൂളില്‍ നടന്ന ചടങ്ങ് സാഹിത്യകാരന് കെ.പി.എസ് പയ്യനെടം ഉദ്ഘാടനം ചെയ്തു. മീറ്റ് യു.എ.ഇ. പ്രസിഡന്റ് ശിഹാബ് കരിമ്പനോട്ടില്‍ പുരസ്കാരസമര്‍പ്പണം നടത്തി .പ്രധാന അധ്യാപകന് കെ.എസ് മനോജ് അധ്യക്ഷനായി.പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് സുധ, ഗിരീഷ്, ഷെമീര്‍ പൊതുവത്ത് എന്നിവര്‍ സംസാരിച്ചു.
