മണ്ണാര്‍ക്കാട്:വിലയുടെ കാര്യത്തില്‍ ഉള്ളിക്കിപ്പോള്‍ വലുപ്പ ചെറുപ്പ മില്ലാന്നായി.ചെറിയ ഉള്ളിക്കാണ് ഇന്ന് വലിയ വില.മണ്ണാര്‍ക്കാട് അങ്ങാടിയില്‍ ചെറിയ ഉള്ളിക്ക് 150 രൂപയും വലിയ ഉള്ളിക്ക് 135 രൂപയുമാണ് കിലോയ്ക്ക് മൊത്ത വ്യാപാര വില.സവാള വിലയെ കടത്തി വെട്ടിയാണ് ചെറിയ ഉള്ളി വില കുതിക്കുന്നത്. ദിനംപ്രതി ഉള്ളിക്ക് വില കയറുകയാണ്.കഴിഞ്ഞ വ്യാഴാഴ്ച സവാളക്ക് 84 രൂപയായിരുന്നത് 96,115,120 കടന്നാണ് ആറ് ദിവസം കൊണ്ട് വില 135 ലെക്കെത്തിയത്. മലയാളിക്ക് ഏറ്റവും പ്രിയപ്പെട്ട പൂന സവാളക്ക് 135, ചുവപ്പിന് 120 രൂപയുംമുളപൊട്ടിയതും കറുപ്പ് ബാധിച്ചതുമായ സവാള 110 രൂപയുമാണ് വില.സവാള വിലയുടെ ചുവട് പിടിച്ചാണ് ചെറിയ ഉള്ളിക്കും വില വര്‍ധിച്ചത്.മൂന്ന് തരം ചെറിയ ഉള്ളിക്ക് മൂന്ന് തരം വിലയാണ്.സവാളക്കുഞ്ഞെന്ന് വിളിക്കുന്ന ചിറ്റുള്ളി അഥവാ സാമ്പാര്‍ ഉള്ളിക്ക് 60 ഉം 70ഉം രൂപയാണ് കിലോയ്ക്ക് വില.വെളുത്ത തിനാണ് 70 രൂപ. മീഡിയം ചെറുതിന് 120 ഉം,നല്ല ക്വാളിറ്റിയുള്ളതിന് 150രൂപയുമാണ് മൊത്ത വ്യാപാരവില.ചില്ലറ വ്യാപാരത്തിലേക്കെ ത്തുമ്പോള്‍ വില പിന്നെയും വര്‍ധിക്കും.ചരിത്രത്തിലാദ്യമായാണ് ഇങ്ങിനെ ഉള്ളിക്ക് വില കയറുന്നതെന്ന് മണ്ണാര്‍ക്കാട്ടെ വ്യാപാരി യായ വെറൈറ്റി വെജിറ്റബിള്‍ ഉടമ അബ്ദുള്‍ മഹ്‌റൂഫ് പറയുന്നു .പൂനെയില്‍ നിന്നാണ് പ്രധാനമായും കേരളത്തിലേക്ക് സവാള എത്തുന്നത്.കഴിഞ്ഞ വര്‍ഷത്തെ സ്റ്റോക്കാണ് ഇപ്പോള്‍ വരുന്ന തെന്നും ഇടനിലക്കാരുടെ പൂഴ്ത്തി വെപ്പാണ് വിലവര്‍ധനയ്ക്കിടയാ ക്കുന്നത്ഇപ്പോള്‍ വരുന്ന സവാളക്ക് ഫംഗസ് ബാധയടക്കമുണ്ട്. ഇതിനാല്‍ തന്നെ എണ്‍പത് കിലോ വരുന്ന ഒരു ചാക്കില്‍ എട്ട് കിലോയോളം വെയ്‌സ്റ്റായി പോകുന്നതിനാല്‍ വ്യാപാരികള്‍ നഷ്ടം നേരിടുന്നതായും മെഹ്‌റൂഫ് പറഞ്ഞു.മൂന്ന് മാസത്തിനിടെ നാലി രട്ടിയാണ് വില വര്‍ധിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ അവസാന വാര ത്തോടെ സവാള വിലയില്‍ കുതിപ്പ് ആരംഭിച്ചപ്പോള്‍ ഒക്ടോബര്‍ ആദ്യവാരത്തോടെ ചെറിയ ഉള്ളി വിലയും വര്‍ധിച്ച് തുടങ്ങി.സവാള വില വര്‍ധിച്ചതോടെ ചെറിയ ഉള്ളിയുടെ ഉപയോഗം കൂടിയതും വിലക്കയറ്റത്തിന് വഴിയൊരുക്കി.മലയാളിക്ക് ചെറിയ ഉള്ളി ഒഴിച്ച് കൂടാനാകാത്ത ഒന്നാണ്. കറിക്കും കടുക് വറുക്കാനും ചെറിയ ഉള്ളി വേണം.ചെറിയ അളവിലെങ്കിലും ഉള്ളി വാങ്ങാത്ത കുടുംബങ്ങള്‍ തീരെ കുറവാണ്.വില കാരണം പതിവിലും കുറച്ച് ഉള്ളിയാണിപ്പോള്‍ ആളുകള്‍ വാങ്ങുന്നത്.